Monday August 10th, 2020 - 11:11:am

ബാങ്ക് അധികൃതര്‍ എന്ന വ്യാജേന വിവരങ്ങള്‍ ചോര്‍ത്തി വീണ്ടും ഓൺലൈൻ തട്ടിപ്പ് നെട്ടൂര്‍ സ്വദേശിക്ക് നഷ്ടമായത് 38000 രൂപ

RA
ബാങ്ക് അധികൃതര്‍ എന്ന വ്യാജേന വിവരങ്ങള്‍ ചോര്‍ത്തി വീണ്ടും ഓൺലൈൻ തട്ടിപ്പ് നെട്ടൂര്‍ സ്വദേശിക്ക് നഷ്ടമായത് 38000 രൂപ

കൊച്ചി: വീണ്ടും ഓൺലൈൻ തട്ടിപ്പ് വ്യാപകമാകുന്നതായി റിപ്പോർട്ട്. കാര്‍ഡിന്റെ ക്രെഡിറ്റ് പരിധി ഉയര്‍ത്തിത്തരാമെന്ന് പറഞ്ഞ് ബാങ്ക് അധികൃതര്‍ എന്ന വ്യാജേന വിവരങ്ങള്‍ ചോര്‍ത്തിയാണ് തട്ടിപ്പ്. എറണാകുളം നെട്ടൂര്‍ സ്വദേശിക്ക് 38000 രൂപയാണ് തട്ടിപ്പിലൂടെ നഷ്ടമായത്. ഇതുമായി ബന്ധപ്പെട്ട് നെട്ടൂര്‍ തൗണ്ടയില്‍ ടി പി ആന്റണിയുടെ മകന്‍ സജിത്ത് പരാതി നല്‍കി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇന്നലെ ഉച്ചയോടെയാണ് സംഭവം. എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് പരിധി 40,000 രൂപയില്‍ നിന്ന് ഒരു ലക്ഷമാക്കി ഉയര്‍ത്തിത്തരാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച്‌ ബാങ്ക് അധികൃതര്‍ എന്ന വ്യാജേനയാണ് വിളിച്ചത്.ഹിന്ദിയും ഇംഗ്ലീഷും കലര്‍ന്നായിരുന്നു സംസാരം.

കാര്‍ഡിന്റെ 16 അക്ക നമ്ബര്‍ ഇവര്‍ പറഞ്ഞതോടെ കാര്യങ്ങള്‍ വിശ്വസിച്ച സജിത് ഫോണിലേക്ക് വന്ന ഒടിപി നമ്പര്‍ കൈമാറി. പേ ടിഎം വഴി 30000 രൂപയ്ക്കും 8000 രൂപയ്ക്കും സാധനങ്ങള്‍ വാങ്ങിയതായി എസ്‌എംഎസ് സന്ദേശം വന്നതോടെയാണ് കബളിപ്പിക്കപ്പെട്ടതായി മനസിലായത്. സൈബര്‍ പൊലീസിനും പനങ്ങാട് പൊലീസിനും പരാതി നല്‍കിയിട്ടുണ്ട്.

Read more topics: ONLINE, THATTIPPU, BANK FAKE
English summary
ONLINE THATTIPPU BANK FAKE
topbanner

More News from this section

Subscribe by Email