മലപ്പുറം: മലപ്പുറത്ത് വെള്ളക്കെട്ടില്‍ വീണ കുട്ടികളെ രക്ഷിക്കാനിറങ്ങിയ പ്രവാസി യുവാവ് കുഴഞ്ഞു വീണു മരിച്ചു. തിരൂര്‍ കൊടക്കല്‍ അജിതപ്പടി സ്വദേശി അബ്ദുല്‍ റസാഖാണ് മരിച്ചത്.വെള്ളക്കെട്ടില്‍ വീണ കുട്ടികളെ രക്ഷിച്ച് കരയ്ക്ക് എത്തിച്ച ശേഷമാണ് അബ്ദുള്‍ റസാഖ് കുഴഞ്ഞു വീണത്. അബ്ദുല്‍ റസാഖിന്റെ മകനേയും ഭാര്യ സഹോദരന്റെ മകനേയും രക്ഷിക്കുന്നതിനിടെയാണ് മരണം
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
വൈകുന്നേരം സൗത്ത് പല്ലാറിലാണ് കുട്ടികള്‍ വെള്ളക്കെട്ടില്‍ വീണ് അപകടത്തില്‍പ്പെട്ടത്. രക്ഷിക്കുവാന്‍ ചാടിയ റസാഖ് രണ്ട് കുട്ടികളെയും കരയ്ക്കെത്തിച്ചുവെങ്കിലും ഉടന്‍ കുഴഞ്ഞു വീഴുകയായിരുന്നു.മുങ്ങിത്താണ റസാഖിനെ നാട്ടുകാര്‍ പെട്ടെന്നു തന്നെ തിരൂര്‍ മിഷന് അശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി തിരൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ഗള്‍ഫില്‍ നിന്നും അവധിക്ക് നാട്ടിലെത്തിയ റസാഖ് ഈ മാസം അവസാനം തിരിച്ചു പോകാനിരിക്കുന്നതിനിടെയാണ് ദുരന്തം. നസീമയാണ് ഭാര്യ. മൂന്ന് മക്കളുണ്ട്.