Sunday January 19th, 2020 - 4:39:pm
topbanner

സിപിഎം സംസ്ഥാന സമിതി യോഗത്തില്‍ പങ്കെടുത്ത നേതാക്കള്‍ക്ക് മുണ്ടും ഡിന്നര്‍ സെറ്റും ഓണ സമ്മാനം

JB
സിപിഎം സംസ്ഥാന സമിതി യോഗത്തില്‍ പങ്കെടുത്ത നേതാക്കള്‍ക്ക് മുണ്ടും ഡിന്നര്‍ സെറ്റും ഓണ സമ്മാനം

തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതി യോഗം കഴിഞ്ഞിറങ്ങിയ നേതാക്കളുടെ കൈയില്‍ ഒരു സമ്മാനപ്പൊതി കണ്ടപ്പോള്‍ കണ്ടുനിന്നവര്‍ക്ക് ആകാംക്ഷ, എന്താണ് എല്ലാവരുടെയും കൈയില്‍. ആകാംക്ഷ മറച്ചുവെക്കാതെ നേതാക്കളോട് തന്നെ കൈയിലെന്താണെന്ന് അവര്‍ തിരക്കി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

'രാഷ്ട്രീയവിദ്യാഭ്യാസം വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി പാര്‍ട്ടി നല്‍കിയ പുസ്തകങ്ങളാണ്' - എന്നായിരുന്നു നേതാക്കളുടെ മറുപടി. എന്നാല്‍, നേതാക്കള്‍ പറഞ്ഞതുപോലെ സമ്മാനപ്പൊതിക്കുള്ളില്‍ പുസ്തകങ്ങളല്ലെന്ന് പിന്നീട് മനസിലായി. മുണ്ടും ഡിന്നര്‍ സെറ്റും അടങ്ങിയ ഓണ സമ്മാനം സി പി എം സംസ്ഥാന സമിതിയില്‍ പങ്കെടുത്ത നേതാക്കള്‍ക്ക് നല്‍കിയത് ദേശാഭിമാനി ആയിരുന്നു.

എന്നാല്‍, ചില നേതാക്കള്‍ ഈ സമ്മാനം വാങ്ങാന്‍ തയ്യാറായതുമില്ല. വാങ്ങിച്ചവരില്‍ ചിലരാകട്ടെ, തങ്ങളുടെ രാഷ്ട്രീയവിദ്യാഭ്യാസം വര്‍ദ്ധിപ്പിക്കാന്‍ പാര്‍ട്ടി നല്‍കിയ പുസ്തകങ്ങളാണെന്ന് സരസമായി മറുപടി പറഞ്ഞ് പോകുകയും ചെയ്തു.

 

English summary
ONAM GIFT TO CPM STATE COMMITTE MEMBERS
topbanner

More News from this section

Subscribe by Email