Friday December 13th, 2019 - 10:23:am
topbanner

നാറാത്ത് ആയുധ പരിശീലനക്കേസ്; ഒന്നാം പ്രതിക്ക് 7 വര്‍ഷം തടവ്; ബാക്കിയുള്ളവര്‍ക്ക് 5 വര്‍ഷം

NewsDesk
നാറാത്ത് ആയുധ പരിശീലനക്കേസ്; ഒന്നാം പ്രതിക്ക് 7 വര്‍ഷം തടവ്; ബാക്കിയുള്ളവര്‍ക്ക് 5 വര്‍ഷം

കണ്ണൂര്‍: നാറാത്ത് ആയുധ പരിശീലനം നടത്തിയെന്ന പേരില്‍ അറസ്റ്റിലായ 22 പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരില്‍ 21 പേരും കുറ്റകാരാണെന്ന് പ്രത്യേക എന്‍ഐഎ കോടതി കണ്ടെത്തി. ഒരാളെ കേസില്‍ വെറുതെ വിട്ടു. ഇരുപത്തിരണ്ടാം പ്രതി കമറുദ്ദീനെയാണ് വെറുതെ വിട്ടത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കേസില്‍ ഒന്നാം പ്രതിക്ക് 7 വര്‍ഷം തടവ് ശിക്ഷ വിധിച്ചപ്പോള്‍ ശേഷിക്കുന്നവരെ 5 വര്‍ഷവും തടവിന് വിധിച്ചു. ക്രിമിനല്‍ ഗൂഡാലോചന, മതവിഭാഗങ്ങള്‍ക്കിടിയില്‍ വിദ്വേഷത്തിന് ശ്രമിക്കല്‍ എന്നിവ അടക്കമുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്.

2013 ഏപ്രില്‍ 23 നായിരുന്നു നാറാത്തെ ആളെഴിഞ്ഞ കെട്ടിടത്തില്‍ നിന്നും ആയുധ പരിശീലനത്തിലേര്‍പ്പെട്ടവരെ പിടികൂടിയത്. ഇവരില്‍ നിന്നും വടിവാള്‍, വെടിയുണ്ട, വെടിമരുന്ന്, നാടന്‍ബോംബ്, പെട്രോളിയം ബോംബ് ഉണ്ടാക്കുന്നതിനുള്ള വസ്തുക്കളും പിടികൂടിയിരുന്നു. ലോക്കല്‍ പോലീസ് അന്വേഷിച്ച കേസ് തീവ്രവാദ ബന്ധമുണ്ടെന്ന സൂചനയെ തുടര്‍ന്ന് എന്‍.ഐ.എയെ ഏല്‍പിക്കുകയായിരുന്നു.

Read more topics: Narath, arms, case, accused
English summary
Narath arms case; 21 accused found guilty
topbanner

More News from this section

Subscribe by Email