കോട്ടയം: പതിമൂന്നുകാരിയോട് അപമര്യാദയായി പെരുമാറിയ അയല്‍വാസിയെ കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റു ചെയ്തു. പാറത്തോട് സ്വദേശിയായ മൈക്കാട് പണിക്കാരനായ സാബു (45) വാണ് അറസ്റ്റിലായത്. മകളെ തനിക്ക് കാഴ്ച വയ്ക്കണമെന്ന് പെണ്‍കുട്ടിയുടെ അമ്മയോട് നിരന്തരം ശല്യപ്പെടുത്തി വരികയായിരുന്നുവെന്നും പോലീസ് അന്വേഷണത്തില്‍ വ്യക്തമായി.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
ഇന്നലെയാണ് പെണ്‍കുട്ടിയോട് മോശമായി പെരുമാറിയത്. ഇതേ തുടര്‍ന്നാണ് വീട്ടുകാര്‍ പോലീസിന് പരാതി നല്‍കിയത്. അയല്‍വാസിയുടെ നിരന്തരമുള്ള ശല്യം സഹിച്ചുകഴിയുകയായിരുന്നു വീട്ടമ്മ. അമ്മ എതിര്‍ത്തതോടെയാണ് മകളെക്കൂടി ശല്യപ്പെടുത്താന്‍ തുടങ്ങിയത്. ഇതോടെയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്.