Sunday March 29th, 2020 - 6:19:am
topbanner

മുകേഷിനെതിരായ ആരോപണം നിയമപരമായി പരിശോധിക്കട്ടെയെന്ന് കോടിയേരി ബാലകൃഷ്ണന്‍; ആരോപണം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് സിപിഎം കൊല്ലം ജില്ലാ നേതൃത്വം

JB
മുകേഷിനെതിരായ ആരോപണം നിയമപരമായി പരിശോധിക്കട്ടെയെന്ന് കോടിയേരി ബാലകൃഷ്ണന്‍; ആരോപണം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് സിപിഎം കൊല്ലം ജില്ലാ നേതൃത്വം

 

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

തിരുവനന്തപുരം: മുകേഷിനെതിരായ ആരോപണം നിയമപരമായി പരിശോധിക്കട്ടെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. 19 വര്‍ഷങ്ങള്‍ക്ക് മുമ്പ് 'നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍' എന്ന പരിപാടി നടക്കുന്ന സമയത്ത് മുകേഷ് മോശമായി പെരുമാറിയെന്ന യുവതിയുടെ വെളിപ്പെടുത്തലിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, മുകേഷിനെതിരായ ആരോപണം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നായിരുന്നു സിപിഎം കൊല്ലം ജില്ലാ നേതൃത്വം വ്യക്തമാക്കിയത്.

കാസ്റ്റിങ് ഡയറക്ടറും നിര്‍മ്മാതാവുമായ ടെസ്സ് ജോസഫ് എന്ന യുവതിയാണ് മുകേഷിനെതിരെ ആരോപണം ഉന്നയിച്ചത്. 'നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍' എന്ന പരിപാടി നടക്കുന്ന സമയത്ത് ക്രൂവിലെ ഏക വനിതാ അംഗം താന്‍ മാത്രമായിരുന്നുവെന്നും ആ സമയത്ത് മുകേഷ് നിര്‍ത്താതെ തന്റെ ഹോട്ടല്‍ മുറിയിലെ ഫോണിലേക്ക് വിളിച്ച് ശല്യപ്പെടുത്താറുണ്ടായിരുന്നുവെന്നും ടെസ്സ് ജോസഫ് വെളിപ്പെടുത്തി. കൂടാതെ പരിപാടിയുടെ രണ്ടാമത്തെ ഷെഡ്യൂളില്‍ തന്റെ മുറി മുകേഷിന്റെ മുറിയുടെ അടുത്തേക്ക് മാറ്റാന്‍ ഹോട്ടലിന്റെ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്നും ടെസ്സ് ആരോപിച്ചു.

അതേസമയം, ആരോപണത്തെ ചിരിച്ചുതള്ളുന്നുവെന്ന് മുകേഷ് എംഎല്‍എ പ്രതികരിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത്രയേറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന പരിപാടിയാണെന്നും ഇങ്ങനെയൊരു സംഭവം തനിക്ക് ഓര്‍മ്മ പോലും ഇല്ലെന്നും ടെസ്സ് ജോസഫിനെ അറിയില്ലെന്നും മുകേഷ് പ്രതികരിച്ചു.

 

English summary
Mukesh mla mee too kodiyeri balakrishnan reply
topbanner

More News from this section

Subscribe by Email