Thursday February 27th, 2020 - 12:36:pm
topbanner

കുടുംബത്തിന് ഐശ്വര്യം ലഭിക്കാൻ മകളെ മന്ത്രവാദിക്ക് വിവാഹം കഴിപ്പിച്ചു നൽകിയ അമ്മയും രണ്ടാനച്ഛനും അറസ്റ്റിൽ

Anusha unni
കുടുംബത്തിന് ഐശ്വര്യം ലഭിക്കാൻ മകളെ മന്ത്രവാദിക്ക് വിവാഹം കഴിപ്പിച്ചു നൽകിയ അമ്മയും രണ്ടാനച്ഛനും അറസ്റ്റിൽ

തിരുവനന്തപുരം: ദുടുംബത്തിനു ഐശ്വര്യം ലഭിക്കാൻ മകളെ മന്ത്രവാദിക്ക് വിവാഹം കഴിപ്പിച്ചു നൽകിയ അമ്മയും രണ്ടാനച്ഛനും യാളുടെ സുഹൃത്തായ മന്ത്രവാദിയും അറസ്റ്റില്‍. വിവാഹം കഴിച്ചതിനു പുറമെ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡനത്തിനിരയാക്കിയെന്നും പരാതിയിലുണ്ട്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അമ്മൂമ്മയ്‌ക്കൊപ്പം താമസിക്കുകയായിരുന്ന പതിനേഴുകാരിയാണ് പീഡനത്തിനിരയായത്. കുട്ടിയെ അമ്മ താമസിക്കുന്ന വീട്ടില്‍ വിളിച്ചുവരുത്തുകയും വീട്ടില്‍ ഐശ്വര്യം ലഭിക്കുന്നതിനെന്നു പറഞ്ഞ് മന്ത്രവാദിയെ കല്യാണം കഴിക്കാന്‍ നിര്‍ബന്ധിക്കുകയുമായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ സമ്മതമില്ലാതെ അടുത്ത ക്ഷേത്രത്തില്‍വച്ച് താലി കെട്ടിയശേഷം ഇവരോടൊപ്പം താമസിപ്പിച്ച് പീഡനത്തിന് ഒത്താശ ചെയ്യുകയായിരുന്നു.

പിന്നീട് കുട്ടിയെ സ്‌കൂളില്‍ വിട്ടിരുന്നില്ല. അമ്മയുടെ വീട്ടില്‍നിന്നു കഴിഞ്ഞദിവസം രക്ഷപ്പെട്ട കുട്ടി അമ്മൂമ്മയുടെ വീട്ടിലെത്തിയശേഷം സ്‌കൂള്‍ അധികൃതരെ വിവരമറിയിച്ചപ്പോഴാണ് വിവരങ്ങള്‍ പുറത്തറിഞ്ഞത്. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച പൊലീസ് കഴിഞ്ഞ ദിവസം പ്രതികളെ പിടികൂടുകയും മന്ത്രവാദി വിനോദിനെതിരേ പോക്‌സോ കേസെടുക്കുകയും ചെയ്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Read more topics: thiruvananthapuram, arrest, abuse
English summary
Mother and stepfather arrested in thiruvananthapuram
topbanner

More News from this section

Subscribe by Email