Sunday September 26th, 2021 - 6:55:pm

ഓസ്ട്രേലിയയിൽ മലയാളി യുവതിയുടെ മരണം: ഭര്‍ത്താവിനെതിരെ ലുക്കൗട്ട് നോട്ടീസ്

NewsDesk
ഓസ്ട്രേലിയയിൽ മലയാളി യുവതിയുടെ മരണം: ഭര്‍ത്താവിനെതിരെ ലുക്കൗട്ട് നോട്ടീസ്

കോട്ടയം: പൊന്‍കുന്നം സ്വദേശിനി മോനിഷയെ ഓസ്ട്രേലിയയിലെ മെല്‍ബണില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവ് അരുണിനെതിരേ കേരള പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. മോനിഷയുടെ മരണത്തിനു കാരണം ഭര്‍ത്താവിന്റെ പീഡനമാണെന്ന് ആരോപിച്ചാണ് അമ്മ സുശീലാദേവി പരാതി നല്കിയിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഓസ്ട്രേലിയയിലെ മെല്ബണിലാണ് പൊന്‍കുന്നം പനമറ്റം സ്വദേശി മോനിഷ (27)യെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ഭര്‍ത്താവ് അരുണിനുള്ള പങ്ക് അന്വേഷിക്കണം എന്നാവശ്യപ്പെട്ടാണ് മോനിഷയുടെ മാതാവ് അദ്ധ്യാപികയായ എസ്. സുശീലാദേവി പരാതി നല്‍കിയിരിക്കുന്നത്. മരിക്കുന്നതിന് മുമ്പ് മോനിഷ അമ്മയെ വിളിച്ച് താന്‍ പീഡിപ്പിക്കപ്പെടുന്നതായും, ഗ്യാസ് ചേമ്പറില്‍ എന്നപോലെയാണ് ഇവിടെ കഴിയുന്നതെന്നും പറഞ്ഞിരുന്നു. കഴിഞ്ഞ ആറിന് മെല്‍ബണില്‍ ഇവര്‍ താമസിക്കുന്ന വസതിയില്‍ തൂങ്ങിമരിച്ച നിലയില്‍ മോനിഷയുടെ മൃതദേഹം കണ്ടെത്തിയതായാണ് ഭര്‍ത്താവ് അരുണ്‍ ബന്ധുക്കളെ വിവരം അറിയിച്ചത്.

മൃതദേഹം 18 ന് നാട്ടിലെത്തിച്ച് സംസ്‌കരിച്ചു. പൊന്‍കുന്നം പനമറ്റം വെളിയന്നൂര്‍ ചെറുകാട്ട് പരേതനായ മോഹന്‍ ദാസിന്റെയും സുശീലാ ദേവിയുടെയും മകളാണു മോനിഷ.മോനിഷ സോഫ്ട് വെയര്‍ എഞ്ചിനീയര്‍ ആയിരുന്നു. അരുണ്‍ ഓസ്ട്രേലിയയില്‍ നഴ്സായിരുന്നു. ഒന്നര വര്‍ഷം മുമ്പ് പ്രണയിച്ച് വിവാഹം കഴിച്ചവരാണ് ഇരുവരും. ആദ്യം രജിസ്റ്റര്‍ വിവാഹം നടത്തിയ ഇവരെ പിന്നീട് ബന്ധുക്കള്‍ ഇടപെട്ട് മതാചാര പ്രകാരം വിവാഹിതരാക്കുകയായിരുന്നു.

മോനിഷയുടെ മൃതദേഹം നാട്ടില്‍ എത്തിച്ച ശേഷം സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയാകും മുമ്പേ ഭര്‍ത്താവ് അരുണ്‍ മുങ്ങുകയായിരുന്നു എന്ന് വീട്ടുകാര്‍ പറഞ്ഞു. മാത്രമല്ല സ്വന്തം ഭാര്യയുടെ മരണാനിന്തിര ചടങ്ങുകള്‍ക്ക് പോലും ഭര്‍ത്താവ് ഉണ്ടായിരുന്നില്ല. അരുണിനെ അന്വേഷിച്ച് അടുത്ത ദിവസം തന്നെ പൊലീസ് വീട്ടില്‍ എത്തിയപ്പോള്‍ അദ്ദേഹം രഹസ്യമായി ഓസ്ട്രേലിയക്ക് പോയി എന്നാണ് ലഭ്യമായ വിവരം. ലുക്ക് ഔട്ട് നോട്ടീസ് കേന്ദ്ര വിദേശ്യകാര്യ വകുപ്പ് മുഖേന മെല്ബണിലേ ഇന്ത്യന്‍ എംബസിക്ക് അയച്ചിട്ടുണ്ട്.

ഓസ്ട്രേലിയയില്‍ എംബിഎ (എച്ച് ആര്‍) കഴിഞ്ഞു ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രെഷനില്‍ ജോലി ചെയ്യുകയാണെന്ന് വിവാഹത്തിന് മുമ്പ് അരുണ്‍ മോനിഷയെയും കുടുംബാംഗങ്ങളെയും ധരിപ്പിച്ചിരുന്നതെന്ന് സുശീലാ ദേവി പറഞ്ഞു. എന്നാല്‍ വിവാഹ ശേഷം മോനിഷ ഓസ്ട്രേലിയയില്‍ ചെന്നപ്പോഴാണ് അരുണ്‍ മെയില്‍ നഴ്സാണെന്നു തിരിച്ചറിഞ്ഞത്. വിവാഹത്തിന് മുമ്പ് തന്നെ ഓസ്ട്രേലിയയില്‍ വിസ സംഘടിപ്പിക്കുന്നതിനാണെന്ന് പറഞ്ഞ് അരുണ്‍ നിര്‍ബന്ധിച്ച് മോനിഷയുടെയും അരുണിന്റെയും പേരില്‍ വസ്തുവിന്റെ ഏതാനും ഭാഗം എഴുതി വാങ്ങിയിരുന്നു.

അടുത്ത നാളില്‍ 20 ലക്ഷം രൂപ കൂടി സ്ത്രീധനമായി വേണമെന്ന് അരുണ്‍ ആവശ്യം ഉന്നയിച്ചിരുന്നു. മോനിഷയുടെ അമ്മ സര്‍വീസില്‍ നിന്നും വിരമിക്കുകയായിരുന്നു. ഈ സമയത്ത് വലിയ ഒരു തുക കിട്ടാനുള്ളത് അരുണിന് അറിയാമായിരുന്നു. മാര്‍ച്ചില്‍ വിരമിക്കാനിരിക്കേ നേരത്തേ തന്നെ ആതുക ആവശ്യപ്പെട്ടു. നിര്‍ബന്ധപ്രകാരം 3ലക്ഷം രൂപ അയച്ചു കൊടുത്തു. മകള്‍ ബുദ്ധിമുട്ടുന്നത് കണ്ട് ബാക്കി തുക നല്കാന്‍ ബാങ്കില്‍ അമ്മ ലോണ്‍ അപേക്ഷിച്ചിരിക്കെയാണ് മരണ വാര്‍ത്ത എത്തുന്നത്.

മോനിഷയെ ഫോണ്‍ വിളിക്കുമ്പോള്‍ അരുണ്‍ വഴക്കിട്ട വിവരവും ശാരീരികമായി ഉപദ്രവിച്ച വിവരവും പറഞ്ഞിരുന്നതായും ബന്ധുക്കള്‍ പറയുന്നു. മോനിഷയ്ക്ക് മൂന്ന് വയസുള്ളപ്പോള്‍ പിതാവ് മരിച്ചതാണ്. തുടര്‍ന്ന് മോനിഷയെയും ഇളയ കുട്ടിയേയും വളര്‍ത്തിയത് അമ്മയാണ്. മകള്‍ ആത്മഹത്യ ചെയ്യാന്‍ ഇടയാക്കിയ സാഹചര്യം എന്തെന്ന് വ്യക്തമാക്കണമെന്നും ഇക്കാര്യത്തില്‍ ഭര്‍ത്താവിന് പങ്കുണ്ടെങ്കില്‍ നടപടി വേണമെന്നും ആവശ്യപ്പെട്ടുമാണ് മാതാവിന്റെ പരാതി.

 

Read more topics: malayali, women, australia,
English summary
Monisha Arun Kottayam was found dead Melbourne
topbanner

More News from this section

Subscribe by Email