Tuesday January 28th, 2020 - 11:43:am
topbanner

തമിഴ്നാട്ടിലെ മണി ചെയിൻ കമ്പിനി മുങ്ങിയത് കോടികളുമായി : വടക്കൻ കേരളത്തിൽ പണം നഷ്ടപ്പെട്ടവരിൽ ഏറെയും പ്രവാസികൾ

princy
തമിഴ്നാട്ടിലെ മണി ചെയിൻ കമ്പിനി മുങ്ങിയത് കോടികളുമായി : വടക്കൻ കേരളത്തിൽ പണം നഷ്ടപ്പെട്ടവരിൽ ഏറെയും പ്രവാസികൾ

കണ്ണൂർ: തമിഴ്നാട്ടിലെ കോയമ്പത്തൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മണി ചെയിൻ നെറ്റ് വർക്കിങ് മാർക്കറ്റിങ് കമ്പിനി മുങ്ങിയത് കോടികളുമായി .പ്രവാസികളുടെയും വ്യാപാരികളുടെയും നിക്ഷേപമാണ് ഇതിൽ ഗണ്യ ഭാഗം .വിദ്യാർത്ഥികൾ മുതൽ വീട്ടമ്മമാർ വരെയുള്ള സാധാരണക്കാർ ഇതിൽ ചെറുതും വലുതുമായി സംഖ്യകൾ നിക്ഷേപിച്ചിട്ടുണ്ട്.ഏജന്റുമാർ മുഖേനെയാണ് ഇവരെ വലയിൽ വീഴ്ത്തിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

mani chainഏകദേശം ഒരു വർഷം മുൻപാണ് ഡ്രീം മെയ്ക്കേഴ്സ് ഗ്രൂപ്പെന്ന പേരിൽ വടക്കൻ കേരളത്തിൽ ഡി.എം.ജിയെന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന കമ്പിനി 'പ്രവർത്തനമാരംഭിച്ചത്. ഏജന്റുമാർ മുഖേനെയും നേരിട്ടും 6,000, 12,000,24000,48000, എന്നിങ്ങനെ ലക്ഷങ്ങൾ വരെയാണ് നിക്ഷേപങ്ങൾ സ്വീകരിച്ചിരുന്നത് '6000 രൂപ നിക്ഷേപിച്ചാൽ 5 മാസം കൊണ്ട് അതിന്റെ നേർ ഇരട്ടിയായ 12,000 രൂപ അഞ്ചുമാസം കൊണ്ട് തിരിച്ചു നൽകാമെന്നായിരുന്നു വാഗ്ദ്ധാനം. ഇടപാടുകാരന്റെ അക്കൗണ്ടിൽ ദിവസം 90 രൂപ വെച്ച് നിക്ഷേപിക്കും.

മാത്രമല്ല ഒരാളെ ചേർത്താൽ ചേർക്കുന്ന ഏജന്റിന് ചേരുന്നയാൾ നിക്ഷേപിക്കുന്ന തുകയുടെ 50 ശതമാനവും വാഗ്ദ്ധാനം ചെയ്തിരുന്നു. ആദ്യകാലങ്ങളിൽ ബാങ്ക് അവധി ദിനങ്ങളിലൊഴികെ ബാക്കിയുള്ള ദിനങ്ങളിൽ കൃത്യതയോടെ പണമെത്തിയതോടെ കൂടുതലാളുകൾ ഈ മണി ചെയിൻ കമ്പിനിയിൽ ചേരാൻ തുടങ്ങി.ബിസിനസ് വർധിച്ചതോടെ ഇവർ വടക്കൻ കേരളത്തിലെ നിക്ഷേപങ്ങൾ സ്വീകരിക്കുന്നതിനായി തൃശൂർ ആസ്ഥാനമാക്കി ഓഫിസ് തുറക്കുകയും ചെയ്തു.

money chainഎന്നാൽ ബിസിനസ് വർധിച്ചതോടെ ആർ.ബി.ഐയുടെ നിരീക്ഷണത്തിൽ കമ്പിനിയും പെട്ടു .കള്ളപ്പണം വെളുപ്പിക്കാൻ മണി ചെയിൻ മാർക്കറ്റിങ് കമ്പിനിയെ ഉപയോഗിക്കുന്നുവെന്ന പരാതിയെ തുടർന്നാണ് ആർ.ബി.ഐ അന്വേഷണം നടത്തിയത് . പണം വാങ്ങാനോ വിനിമയം ചെയ്യാനോയുള്ള യാതൊരു അംഗീകാരവും കമ്പിനിക്കില്ലെന്നു വ്യക്തമായതോടെ ഡി.എം.ജി യുടെ പ്രവർത്തനം മരവിപ്പിക്കാൻ ആർ.ബി.ഐ തീരുമാനിച്ചു.ഇതോടെ കമ്പിനിയുടെ പ്രവർത്തനം അവസാനിപ്പിക്കുകയായിരുന്നു കഴിഞ്ഞ ഏപ്രിൽ മുതൽ നിക്ഷേപകരുടെ അക്കൗണ്ടിലും പണമെത്താതായി.

കോയമ്പത്തൂരിലെയും തൃശൂരിലെയും ഓഫിസ് അടച്ചു പൂട്ടിയതോടെ ഇടപാടുകാർക്കു അവരുടെ ചോദ്യങ്ങൾക്ക് മറുപടിയില്ലാതായി.നേരത്തെ പണമിടപാട് തടസപ്പെട്ടപ്പോൾ ആർ.ബി.ഐ അംഗീകാരം നേടിയിട്ടുണ്ടെന്നും നിക്ഷേപകർ കൂടുതൽ പണം നൽകി അവരുടെ നിക്ഷേപ സംഖ്യ കൂട്ടണമെന്നുമായിരുന്നു കമ്പിനി പ്രതിനിധികൾ പറഞ്ഞിരുന്നത്. എന്നാൽ പിന്നീട് ഇവരെ ബന്ധപ്പെടാൻ പലർക്കും കഴിഞ്ഞില്ല. കോയമ്പത്തൂരും തൃശൂരും ഇവരുടെ ഓഫിസിലേക്ക് പോയവർക്ക് ഷട്ടറിട്ട സ്ഥാപനം കണ്ടു മടങ്ങേണ്ടി വന്നു. കണ്ണൂർ ജില്ലയിൽ പാനൂർ 'പെരിങ്ങത്തുർ മേഖലകളിലെ നിരവധി പേർക്കാണ് 'പണം നഷ്ടപ്പെട്ടത്.

ഗൾഫിൽ നിന്നും ജോലി മതിയാക്കി തിരിച്ചു വന്നവർ ദിനംപ്രതി ലഭിക്കുന്ന തുകയിൽ പ്രതീക്ഷയർപ്പിച്ച് ലക്ഷങ്ങളാണ് നിക്ഷേപിച്ചത്.വീട്ടുവയ്ക്കാൻ സ്വരുക്കൂട്ടിയ പണം മുതൽ സഹോദരിയുടെ വിവാഹത്തിനായി മാറ്റി വെച്ചിരുന്ന പണം വരെ നിക്ഷേപിച്ചവരുണ്ട് .സാധാരണക്കാർ മുതൽ വൻകിട ബിസിനസുകാർ വരെ ഡി.എം.ജിയിൽ പണം നിക്ഷേപിച്ചു വഞ്ചിതരായിട്ടുണ്ട്. ഓൺലൈനായി സ്വർണം വെള്ളി എന്നിവയുടെ ഇടപാടുകൾകസിനിയാണെന്നാണ് ഇവർ വെബ്സൈറ്റിൽ പരസ്യപ്പെടുത്തിയത്.

ഇതു കൂടാതെ ഡി.എം.ജി ഫിൻകോർപ്പെന്ന പേരിൽ നിക്ഷേപങ്ങൾ സ്വീകരിക്കുകയും അതിന്റെ വിഹിതം വിതരണം ചെയ്യുകയും ചെയ്യുന്ന മണി ചെയിൻ നെറ്റ് വർക്കിങ് പരസ്യവും ചെയ്തിട്ടുണ്ട്.2008 മുതൽ ബിസിനസ് രംഗത്തുണ്ടെന്നു സ്വയം വിശേഷിപ്പിക്കുന്ന ഈ മണി ചെയിൻ കമ്പിനിയുടെ ഏജന്റുമാർക്ക് തലയിൽ മുണ്ടിട്ടു നടക്കേണ്ട സാഹചര്യമാണുള്ളത്.

പണം നഷ്ടപ്പെട്ട ഇടപാടുകാർ ഇവരോടാണ് ചോദിക്കുന്നത്. എന്നാൽ കമ്പിനി അടച്ചതു കാരണം കൃത്യമായ മറുപടി നൽകാനാവാതെ വിഷമവുത്തത്തിലാണ് ഏജന്റുമാർ.കമ്പിനിവെബ് സൈറ്റും അക്കൗണ്ടും ഇപ്പോൾ മരവിച്ച നിലയിലാണ്. എന്തു തന്നെയായാലും മലയാളികളിൽ നിന്നും കോടികൾ അടിച്ചുമാറ്റിയ ആട്, തേക്ക് മാഞ്ചിയം പോലെയും വൈരജാതൻ, സിഗ്ടെക്ക് ചിട്ടി കമ്പിനികൾ പോലെയും മറ്റൊരു തട്ടിപ്പിന്റെ പേരായി ഡി.എം.ജിയും മാറിയിരിക്കുകയാണ്.

Read more topics: kerala, money chain, fraud, case
English summary
Money chain fraud case in kerala
topbanner

More News from this section

Subscribe by Email