Sunday September 26th, 2021 - 1:38:pm

മാധ്യമങ്ങള്‍ക്ക് തന്റെ സൗന്ദര്യം മാത്രമാണ് വാര്‍ത്തയെന്ന്: മെറിന്‍ ജോസഫ്

NewsDesk
മാധ്യമങ്ങള്‍ക്ക് തന്റെ സൗന്ദര്യം മാത്രമാണ് വാര്‍ത്തയെന്ന്: മെറിന്‍ ജോസഫ്

കൊച്ചി: മാധ്യമങ്ങള്‍ക്ക് തന്റെ സൗന്ദര്യം മാത്രമാണ് വാര്‍ത്തയെന്ന് മൂന്നാര്‍ എഎസ്പി മെറിന്‍ ജോസഫ്. ഞാന്‍ ചെയ്യുന്ന ജോലിയെക്കുറിച്ച് ആരും ഒന്നും ചോദിക്കാറില്ലെന്നും മെറിന്‍്. ഒരു സ്ത്രീ ഐപിഎസ് ഓഫീസര്‍ പദവിയിലെത്തുന്നത് ഇന്നും ഭൂരിഭാഗവും അത്ഭുതത്തോടെയാണ് നോക്കി കാണുന്നത്. സ്ത്രീകളെ പൊലീസ് ഓഫീസര്‍ ആയി ഉള്‍ക്കൊള്ളാന്‍ സമൂഹം ഇനിയും പഠിക്കേണ്ടിയിരിക്കുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സ്ത്രീകളോടുള്ള സമൂഹത്തിന്റെ മനോഭാവത്തില്‍ മാറ്റം വരണം. സൗന്ദര്യത്തിന്റെ പേരിലാണ് പലപ്പോഴും താന്‍ വാര്‍ത്തയില്‍ ഇടംപിടിച്ചിട്ടുള്ളത്. ഇത് ശരിയായ പ്രവണതയല്ലെന്നും അവര്‍ പറഞ്ഞു. കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയിലെ എന്‍എസ്എസ് യൂണിറ്റ് സംഘടിപ്പിച്ച പരിപാടിയില്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയായിരുന്നു അവര്‍.

ഇന്ത്യയിലെ ആദ്യ വനിത ഐപിഎസ് ഓഫിസറായ കിരണ്‍ബേദി ഏറെ സ്വാധീനിച്ചിട്ടുണ്ടെന്നും മെറിന്‍ പറഞ്ഞു. ഐപിഎസ് ലഭിച്ചപ്പോള്‍ അത് നിരാകരിക്കണം എന്നാണ് 99ശതമാനം സുഹൃത്തുക്കളും ഉപദേശിച്ചത്. സ്ത്രീകളെ ഉള്‍ക്കൊള്ളാന്‍ ഇനിയും സമൂഹം പഠിക്കേണ്ടിയിരിക്കുന്നു. ദില്ലിയെക്കാള്‍ കേരളത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതത്വ ബോധമുണ്ട് മെറിന്‍ ജോസഫ് പറഞ്ഞു.

'സ്പീക്ക്ഫ്രീ' ഇന്ത്യയില്‍ എവിടേക്കും സൗജന്യമായി ഫോണ്‍ വിളിക്കാം; ഇന്റര്‍നെറ്റ് ഇല്ലാതെ

 'മലയാളി പുരുഷന് കാമം തീര്‍ക്കാന്‍ അറിയില്ല; അവര്‍ക്കിഷ്ടം ഒളിച്ചുപരിപാടി': നളിനി ജമീലയുടെ അഭിപ്രായ പ്രകടനം

Read more topics: Merin Joseph, media, news, style
English summary
Merin Joseph statement about media news
topbanner

More News from this section

Subscribe by Email