Wednesday February 19th, 2020 - 3:20:pm
topbanner

പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി മാരാരുടെ മക്കളെ പട്ടുംവളയും നല്‍കി ആദരിക്കുന്നു

NewsDesk
പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി മാരാരുടെ മക്കളെ പട്ടുംവളയും നല്‍കി ആദരിക്കുന്നു

തളിപ്പറമ്പ്:വാദ്യകലാരംഗത്ത് ലോക പ്രശസ്തിയാര്‍ജിച്ച പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി മാരാരുടെ മക്കളായ മട്ടന്നൂര്‍ ശ്രീരാജ്, മട്ടന്നൂര്‍ ശ്രീകാന്ത് എന്നിവരെ പയ്യന്നൂര്‍ ഫോക്‌ലാന്റ് പട്ടുംവളയും നല്‍കി ആദരിക്കുന്നു. കേരളത്തിലും പുറത്തുമായി നിരവധിക്ഷേത്രങ്ങളില്‍ തന്റെ കഴിവുകള്‍ അവതരിപ്പിക്കുകയും ജനശ്രദ്ധനേടുകയും ചെയ്തിട്ടുളള കലാകാരന്മാരാണ് ഇരുവരും.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഈ യുവകലാകാരന്മാരുടെ കഴിവുകള്‍ക്ക് അംഗീകാരം നല്‍കുന്നതിന് വേണ്ടിയാണ് ഫോക്‌ലാന്റിന്റെ ആഭിമുഖ്യത്തില്‍ സഹൃദയരും, ശിഷ്യന്മാരും ചേര്‍ന്ന് ഇരുവരെയും ആദരിക്കാന്‍ തീരുമാനിച്ചതെന്ന് ഫോക് ലാന്റ് ചെയര്‍മാന്‍ ഡോ.വി.ജയരാജന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലെ കൊട്ടുംപുറത്ത് വെച്ചാണ് പട്ടും വളയും നല്‍കി ആദരിക്കുന്നത്. 16ന് രാവിലെ 10 മുതല്‍ ആദരപര്‍വ്വം, ചര്‍ച്ചാപര്‍വ്വം എന്നിങ്ങനെ രണ്ട് ചടങ്ങുകളാണ് നടക്കുന്നത്. ക്ഷേത്രകലാ അക്കാദമി ചെയര്‍മാന്‍ ചോ.കെ.എച്ച് സുബ്രഹ്മണ്യന്‍ ഉദ്ഘാടനം ചെയ്യും.

ഡോ.വി.ജയരാജന്‍ അധ്യക്ഷത വഹിക്കും. ക്ഷേത്രം തന്ത്രി ഇ.പി.കുബേരന്‍ നമ്പൂതിരിപ്പാട്, ടി.ടി.കെ.ദേവസ്വം പ്രസിഡന്റ് കെ.കെ.മഹേശ്വരന്‍ നമ്പൂതിരി, കീച്ചേരി രാഘവന്‍, പയ്യന്നൂര്‍ സുധി, എസ്.ആര്‍.ഡി.പ്രസാദ്, കടന്നപ്പള്ളി ശങ്കരന്‍കുട്ടി മാരാര്‍, മുല്ലപ്പള്ളി നാരായണന്‍ നമ്പൂതിരി എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്ന് നടക്കുന്ന ചര്‍ച്ചാപര്‍വ്വം പരിപാടിയില്‍ തായമ്പക-പല കാലങ്ങളിലൂടെ മട്ടന്നൂര്‍ ബാണിയിലേക്ക് എന്ന വിഷയത്തില്‍ കെ.ബി.രാജാനന്ദന്‍ പ്രഭാഷണം നടത്തും.

കലാമണ്ഡലം ഉണ്ണികൃഷ്ണന്‍, ഡോ.കൂമുള്ളി ശിവരാമന്‍, വെള്ളിനേഴി ആനന്ദ് എന്നിവര്‍ പ്രസംഗിക്കും. ആദരവിന് മുന്നോടിയായി 15 ന് വൈകുന്നേരം 6.30 ന് മട്ടന്നൂര്‍ ശ്രീരാജും മട്ടന്നൂര്‍ ശ്രീകാന്തും ചേര്‍ന്ന് രാജരാജേശ്വരക്ഷേത്രത്തില്‍ തായമ്പക അവതരിപ്പിക്കും. പയ്യന്നൂര്‍ സുധി, ടി.ടി. കൃഷ്ണന്‍, വാദ്യരത്‌നം കടന്നപ്പള്ളി ശങ്കരന്‍ കുട്ടി മാരാര്‍, കോട്ടക്കല്‍ രമേശന്‍ എന്നിവരും പങ്കെടുത്തു.

English summary
Mattannur Sankarankutty sons taliparmba pattum valayum
topbanner

More News from this section

Subscribe by Email