Friday July 10th, 2020 - 6:43:am

ചെറുപ്പം മുതലേ മോഷണത്തിൽ ഹരം : ഓട്ടോ മോഷ്ടിച്ചു നടന്ന് സ്കൂളുകളിൽ കളവു തുടങ്ങി : ആരെയും ഞെട്ടിക്കും മതിലകം സ്കൂൾ മോഷണകേസ് പ്രതിയുടെ ഈ കഥകൾ

princy
ചെറുപ്പം മുതലേ  മോഷണത്തിൽ ഹരം :  ഓട്ടോ മോഷ്ടിച്ചു നടന്ന് സ്കൂളുകളിൽ കളവു തുടങ്ങി : ആരെയും ഞെട്ടിക്കും മതിലകം സ്കൂൾ മോഷണകേസ് പ്രതിയുടെ ഈ കഥകൾ

തൃശൂര്‍: മതിലകം സ്‌കൂളിലെ മോഷണത്തില്‍ കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍. വാടാനപ്പള്ളി രായംമരയ്ക്കാര്‍ വീട്ടില്‍ ഓട്ടോ സുഹൈല്‍ എന്നു വിളിക്കുന്ന സുഹൈലിനെയാണ് (41) മതിലകം എസ് ഐ. കെ.പി. മിഥുനും സംഘവും അറസ്റ്റ് ചെയ്തത്. ജൂണ്‍ 26നാണ് കേസിനാസ്പദമായ സംഭവം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മതിലകം സ്‌കൂളിലെ വാതില്‍ കുത്തിത്തുറന്ന് 3,75,000 രൂപയും സിസിടിവിയുമായാണ് പ്രതി കവര്‍ന്നത്. പ്രതി മറ്റൊരു കേസില്‍ പിടിയിലായപ്പോഴാണ് മതിലകത്ത് കളവ് പുറത്ത് വരുന്നത് . മതിലകം പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ സ്‌കൂളില്‍ കൊണ്ടുവന്ന് തെളിവെടുപ്പു നടത്തി. വിദ്യാര്‍ത്ഥികള്‍ യൂണിഫോമിന്നായി നല്‍കിയിരുന്ന പണമാണ് നഷ്ടപ്പെട്ടത്. ചെറുപ്പം മുതലേ മോഷണം തൊഴിലാക്കിയയാളാണ് സുഹൈല്‍.

Mathilakam School Robbery accused was arrested

ആദ്യകാലങ്ങളില്‍ ഓട്ടോറിക്ഷകള്‍ മോഷ്ടിച്ചിരുന്നതിനാലാണ് ഇയാള്‍ക്ക് ഓട്ടോ സുഹൈല്‍ എന്ന പേര് ലഭിക്കുന്നത്. സുല്‍ത്താന്‍ ബത്തേരി, കോഴിക്കോട്, പരപ്പനങ്ങാടി, തിരൂര്‍, മണ്ണാര്‍ക്കാട്, പട്ടാമ്പി, കുന്നംകുളം, ചാവക്കാട്, വാടാനപ്പള്ളി, വലപ്പാട്, മതിലകം, കൊടുങ്ങല്ലൂര്‍, ആലുവ, വരാപ്പുഴ തുടങ്ങിയ സ്റ്റേഷനുകളില്‍ നിരവധി വാഹനമോഷണ കേസുകളിലെയും കളവുകേസിലെയും പ്രതിയാണ് ഇയാള്‍.

മുന്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ടശേഷം 2018 ല്‍ ജയിലില്‍നിന്നിറങ്ങി ആറോളം വാഹനങ്ങള്‍ മോഷ്ടിച്ച കേസില്‍ പോലീസ് പിടിച്ചിരുന്നു. എന്നാല്‍ 2019 ഫെബ്രുവരിയില്‍ ജയിലില്‍നിന്നിറങ്ങിയ ശേഷം സുഹൈല്‍, സ്‌കൂളുകള്‍ കുത്തിത്തുറന്ന് മതിലകത്തുനിന്ന് മൂന്നേമുക്കാല്‍ ലക്ഷവും വരാപ്പുഴയില്‍ നിന്ന് ഒരു ലക്ഷവും കവര്‍ന്നു. കൂടാതെ ആലുവ, പറവൂര്‍, പട്ടാമ്പി, മണ്ണാര്‍ക്കാട് എന്നിവിടങ്ങളില്‍നിന്ന് ദോസ്ത് പിക് അപ് വാനുകളും മോഷ്ടിച്ചു. കേരളത്തില്‍ രണ്ടു ഭാര്യമാരുള്ള ഇയാള്‍ കളവുചെയ്തു കിട്ടുന്ന പണം തമിഴ്‌നാട്ടില്‍ കോഴിപ്പോര് മത്സരങ്ങളിലും ആര്‍ഭാട ജീവിതത്തില്‍ ധൂര്‍ത്തടിച്ചും നശിപ്പിക്കുകയാണ് പതിവ്.

ഏറെ വിവാദമായ മതിലകം സ്‌കൂള്‍ കളവില്‍ കളവ് നടത്തിയ രീതിയനുസരിച്ച് ആദ്യം മുതലേ പോലീസ് സംഘം സുഹൈലിനെ തേടി നടക്കുകയായിരുന്നു. അര്‍ദ്ധരാത്രി ഗുരുവായൂരില്‍നിന്ന് ബസില്‍ വന്നിറങ്ങിയ ഇയാള്‍ സ്‌കൂള്‍മതില്‍ ചാടിക്കടന്ന് ഓഫീസ് മുറിയുടെ വാതില്‍ ചവിട്ടിപ്പൊളിച്ചാണ് മോഷണം നടത്തിയത്.ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ഫേമസ് വര്‍ഗീസിന്റെ നേതൃത്വത്തില്‍ മതിലകം എസ്.ഐ. കെ.പി. മിഥുന്‍, അഡീഷണല്‍ എസ്.ഐ. വിജയന്‍, എ.എസ്.ഐ. ജിജില്‍, സീനിയര്‍ സി.പി.ഒമാരായ ടി.വി. ബാബു, എം.കെ. ഗോപി, എ.എ. ഷിജു, ഇ.എസ്. ജീവന്‍, അനുരാജ് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്.

ചെറുപ്പം മുതല്‍ മോഷണങ്ങളോട് അതീവ തത്പരനായിരുന്നു സുഹൈല്‍

ഓട്ടോ സുഹൈലിന് ഇപ്പോള്‍ പ്രണയം സ്‌കൂളുകളോട്. ചെറുപ്പം മുതല്‍ മോഷണങ്ങളോട് അതീവ തത്പരനായിരുന്നു സുഹൈല്‍. ചെറിയ ചെറിയ കളവുകളില്‍നിന്ന് ഓട്ടോ മോഷണത്തിലേക്ക് പെട്ടന്നായിരുന്നു വളര്‍ച്ച. അതോടെ സുഹൈലിന്റെ പേര് ഓട്ടോ സുഹൈലെന്നായി. പിന്നീട് മോഷണ രംഗം വിപുലീകരിച്ചു. ജില്ലയ്ക്കകത്തുനിന്ന് ജില്ലയ്ക്ക് പുറത്തേക്കായി മോഷണ പരമ്പര.

നാല്‍പത്തിയൊന്ന് വയസിനുള്ളില്‍ എത്ര കേസുകളുണ്ടെന്ന് സുഹൈലിനും പിടിയില്ല. സുല്‍ത്താന്‍ ബത്തേരി. വരാപ്പുഴ, ആലുവ, പട്ടാമ്പി, ചാവക്കാട് കൊടുങ്ങല്ലൂര്‍ തുടങ്ങി വിവിധ സ്റ്റേഷനുകളില്‍ ചെറുതും വലുതുമായ നിരവധി കേസുകള്‍. വാഹനം മോഷ്ടിച്ചതിന് അഴിക്കുള്ളില്‍നിന്ന് ഫെബ്രുവരിയിലാണ് പുറത്തിറങ്ങിയത്. തുടര്‍ന്നാണ് മോഷണത്തിന്റെ രീതിയും ഭാവവും മാറ്റിയത്. ഓട്ടോയും മറ്റും മാറ്റി സ്‌കൂളുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചത്. ഹരിശ്രീ കുറിച്ച് തുടങ്ങിയെങ്കിലും രണ്ടാമത്തെ തവണ പിടിവീണു.

വരാപ്പുഴയിലെ സ്‌കൂളില്‍നിന്ന് ഒരു ലക്ഷം രൂപയാണ് അടിച്ചത്. മതിലകത്തായപ്പോള്‍ കിട്ടിയത് മുന്നേമുക്കാല്‍ ലക്ഷം രൂപയോളം. വിദ്യാര്‍ഥികളുടെ യൂണിഫോമിന് വച്ച പൈസയാണ് നഷ്ടപ്പെട്ടത്. പണം കവര്‍ന്ന ശേഷം തമിഴ്‌നാട്ടില്‍ പോയി പണംവച്ചുള്ള കോഴിപ്പോരാണ് പ്രധാന വിനോദം. ഗുരുവായൂരില്‍നിന്ന് പാതിരാത്രിയോടെയാണ് മതിലകത്തെത്തിയത്. മതില്‍ ചാടി കടന്ന് ഓഫീസ് മുറിയുടെ വാതില്‍ ചവിട്ടിപ്പൊളിച്ചാണ് അകത്തുകടന്നത്. സംഭവം വിവരിക്കുമ്പോഴും യാതൊരു ഭാവവ്യത്യാസമില്ലാതെയായിരുന്നു പ്രതി.

 

Read more topics: thrissur, robbery, case
English summary
Mathilakam School Robbery accused was arrested
topbanner

More News from this section

Subscribe by Email