Saturday September 19th, 2020 - 7:20:am

വിവാഹ വാഗ്ദ്ധാനം നൽകി യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് കണ്ണൂര്‍ വിമാനത്താവളത്തിൽ അറസ്റ്റിൽ

Anusha Unni
വിവാഹ വാഗ്ദ്ധാനം നൽകി യുവതിയെ പീഡിപ്പിച്ച്  ഗർഭിണിയാക്കിയ യുവാവ് കണ്ണൂര്‍ വിമാനത്താവളത്തിൽ അറസ്റ്റിൽ

കണ്ണൂര്‍: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ശേഷം ഗൾഫിലേക്ക് കടന്ന യുവാവിനെ മടങ്ങി വരവെ കണ്ണൂര്‍ വിമാനത്താവളത്തില്‍ വെച്ച് പോലീസ് പിടികൂടി. പള്ളൂര്‍ സ്പിന്നിംഗ് മില്ലിനടുത്ത അജവയില്‍ മുഹമ്മദ് സഫാനാണ് അറസ്റ്റിലായത്. സഹോദരിയുടെ മകളുടെ വിവാഹത്തിനായി നാട്ടിലെത്തിയപ്പോഴാണ് ഇയാൾക്ക് പിടിവീണത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

2017-ലാണ് കേസിനാസ്പദമായ സംഭവം. ആലപ്പുഴ സ്വദേശിനിയും മംഗളൂരിൽ താമസക്കാരിയുമായ യുവതിയും സഫാനും ഒരുമിച്ച് മംഗളൂരുവില്‍ കഴിഞ്ഞിരുന്നു. ഇതിനിടയില്‍ യുവതി ഗര്‍ഭിണിയായി. ഇതോടെ ഇയാള്‍ വിദേശത്തേക്ക് കടന്നു. തുടര്‍ന്ന് യുവതി ആലപ്പുഴയില്‍ പരാതി നൽകിയതിനെ തുടര്‍ന്ന് പോലീസ് ഇയാള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അറസ്റ്റിലായ പ്രതിയെ ആലപ്പുഴ പോലീസിന് കൈമാറി.

Read more topics: kannur,rape case,arrest
English summary
Man arrested for raping woman in kannur
topbanner

More News from this section

Subscribe by Email