Tuesday September 29th, 2020 - 8:10:pm

കുളിമുറിദൃശ്യം പകര്‍ത്താന്‍ ശ്രമിച്ച ഓട്ടോറിക്ഷ ഡ്രൈവര്‍ പിടിയിലായി

NewsDesk
കുളിമുറിദൃശ്യം പകര്‍ത്താന്‍ ശ്രമിച്ച ഓട്ടോറിക്ഷ ഡ്രൈവര്‍ പിടിയിലായി

പത്തനംതിട്ട: കുളിമുറിയുടെ വാതിലിലെ സുഷിരത്തിലൂടെ സ്ത്രീകളുടെ ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ചയാളെ പോലീസ് പിടികൂടി. മലയാലപ്പുഴ കാഞ്ഞിരപ്പാറ ശരത് ഭവനില്‍ ശരത് രാജാണ് (25) പിടിയിലായത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ കുട്ടികളുടെ വാര്‍ഡിലെ കുളിമുറിയില്‍ നിന്നും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ദൃശ്യം പകര്‍ത്തവെ സെക്യൂരിറ്റി ജീവനക്കാരനാണ് ഇയാളെ പിടികൂടിയത്.

തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ആശുപത്രി പരിസരത്തെ ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന ഇയാള്‍ ഇടയ്ക്ക് ആശുപത്രിയില്‍ കയറിയിറങ്ങാറുണ്ടായിരുന്നുവെന്ന് പറയുന്നു.

പോലീസ് പിടിച്ചെടുത്ത മൊബൈലില്‍ നിന്നും ഇയാള്‍ പകര്‍ത്തിയ കുളിമുറി ദൃശ്യങ്ങള്‍ കണ്ടെടുത്തു. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമത്തിനാണ് ശരത് രാജിനെതിരെ കേസെടുത്തിരിക്കുന്നത്.

മീറ്റിങ് മണിക്കൂറുകള്‍ നീണ്ടു; യുവതി സഹപ്രവര്‍ത്തകര്‍ക്ക് മേല്‍ മുലപ്പാല്‍ ചീറ്റിച്ചു

കോഴിക്കോട്: മിശ്രവിവാഹിതയായ വിദ്യാര്‍ഥിനിക്ക് കോളേജില്‍ വിലക്കേര്‍പ്പെടുത്തി

പതിനഞ്ചുകാരനെ പലതവണ ബലാത്സംഗം ചെയ്ത യുവതിക്ക് തടവുശിക്ഷ

English summary
pathananthitta Man arrested for filming woman
topbanner

More News from this section

Subscribe by Email