Saturday September 19th, 2020 - 7:57:am

കവര്‍ച്ചയ്ക്ക് ശേഷം തെളിവ് നശിപ്പിക്കാന്‍ തുണിക്കട കത്തിച്ച സംഭവം; മോഷ്ടാവ് പിടിയില്‍

Raji E R
കവര്‍ച്ചയ്ക്ക് ശേഷം തെളിവ് നശിപ്പിക്കാന്‍ തുണിക്കട കത്തിച്ച സംഭവം; മോഷ്ടാവ് പിടിയില്‍

മലപ്പുറം: പുത്തനത്താണിയിലും പരിസരപ്രദേശങ്ങളിലും മോഷണം പതിവാക്കിയ ആളെ പൊലീസ് പിടികൂടി. രണ്ടത്താണി സ്വദേശി അബ്ദുള്‍സമദാണ് അറസ്റ്റിലായത്. അബ്ദുള് സമദും കൂട്ടാളിയും പുത്തനത്താണിയിലും പരിസരങ്ങളിലുമായി അടുത്തിടെ എട്ട് സ്ഥലങ്ങളില്‍ മോഷണം നടത്തിയതായി പൊലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ആറ് മാസം മുമ്പ് രണ്ടത്താണി ദേശീയപാതയോരത്ത് ഇരുനില കെട്ടിടത്തില്‍ പവര്‍ത്തിക്കുന്ന തുണിക്കടയില്‍ മോഷ്ട്ടിച്ചതും പിന്നീട് തീവച്ചതും താനാണെന്ന് അബ്ദുള്‍ സമദ് പൊലീസിനോട് പറഞ്ഞു. മോഷണത്തിനു ശേഷം തെളിവ് നശിപ്പിക്കുന്നതിനാണ് കട കത്തിച്ചത്. തിരൂര്‍ കോടതിയില്‍ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു.

 

 

English summary
The burning of a cloth to destroy evidence after the robbery; The thief is caught
topbanner

More News from this section

Subscribe by Email