Friday April 3rd, 2020 - 3:57:pm
topbanner

ഡല്‍ഹിയില്‍ അരങ്ങേറുന്നത് ആര്‍എസ്എസ് സ്‌പോണ്‍സര്‍ ചെയ്ത കലാപം : എം വി ജയരാജന്‍

princy
ഡല്‍ഹിയില്‍ അരങ്ങേറുന്നത് ആര്‍എസ്എസ് സ്‌പോണ്‍സര്‍ ചെയ്ത കലാപം  :  എം വി ജയരാജന്‍

തളിപ്പറമ്പ് : ആര്‍എസ്എസ് സ്‌പോണ്‍സര്‍ ചെയ്ത കലാപമാണ് ഡല്‍ഹിയില്‍ അരങ്ങേറുന്നതെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പറഞ്ഞു. ഡല്‍ഹി കലാപത്തിലും കൂട്ടക്കൊലയിലും പ്രതിഷേധിച്ച് തളിപ്പറമ്പില്‍ സംഘടിപ്പിച്ച മതസൗഹാര്‍ദ റാലിയോടനുബന്ധിച്ച് ചേര്‍ന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ പ്രധാനമന്ത്രിയും മറ്റും നടത്തിയ ആഹ്വാനമാണ് കലാപത്തിലേക്ക് നയിച്ചത്. കുഴപ്പക്കാരെ വേഷത്തിലൂടെ തിരിച്ചറിയാമെന്ന് ഒരു മതവിഭാഗത്തെ ലക്ഷ്യമിട്ടുകൊണ്ട് പറഞ്ഞത് പ്രധാനമന്ത്രി നരേന്ദ്രമോഡിയാണ്. കുഴപ്പക്കാരെ വെടിവച്ചുകൊല്ലണമെന്ന് പറഞ്ഞത് ധനവകുപ്പ് സഹമന്ത്രി അനുരാഗ് താക്കൂറാണ്. കപില്‍ മിശ്ര പരസ്യമായാണ് കലാപ ആഹ്വാനം മുഴക്കിയത്.

ആര്‍എസ്എസും  കാവിവല്‍ക്കരിച്ച പൊലിസുമാണ് കലാപം നടത്തുന്നത്. ചേരി തിരിഞ്ഞുള്ള കലാപമാണ് ഡല്‍ഹിയില്‍ നടക്കുന്നത്. ഒരു ഭാഗത്ത് ആര്‍എസ്്എസാണെങ്കില്‍ മറുഭാഗത്ത് എസ്ഡിപിഐ പോലുള്ള തീവ്രവാദികളാണ്. അക്രമികളെ വിശ്വാസികളും മതനിരപേക്ഷ ചിന്താഗതിക്കാരും ഒറ്റകെട്ടായി നേരിടണം. വര്‍ഗീയ കലാപം അവസാനിപ്പിക്കാന്‍ ഉടന്‍ നടപടിയെടുക്കണം. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യോഗത്തില്‍ ഏരിയാ സെക്രട്ടറി പി മുകുന്ദന്‍ സ്വാഗതം പറഞ്ഞു. പൂക്കോത്ത് നട കേന്ദ്രീകരിച്ച് നടന്ന ജാഥ ടൗണില്‍ സമാപിച്ചു.

Read more topics: kannur, MV Jayarajan, CPM,
English summary
MV Jayarajan says RSS-sponsored riots take place in Delhi
topbanner

More News from this section

Subscribe by Email