Tuesday September 17th, 2019 - 4:09:am
topbanner
Breaking News
jeevanam

വാഹനപരിശോധനക്കിടെ സീറ്റ് ബെല്‍റ്റ് ഇടാതെ വന്ന എംഎല്‍എ കൈയ്യോടെ പൊക്കിയ മന്ത്രി; ഉപദേശം നല്‍കി തല്‍ക്കാലത്തേക്ക് വിടുന്നെന്ന് മന്ത്രി

JB
വാഹനപരിശോധനക്കിടെ സീറ്റ് ബെല്‍റ്റ് ഇടാതെ വന്ന എംഎല്‍എ കൈയ്യോടെ പൊക്കിയ മന്ത്രി; ഉപദേശം നല്‍കി തല്‍ക്കാലത്തേക്ക് വിടുന്നെന്ന് മന്ത്രി

കോഴിക്കോട്: ഹെല്‍മിറ്റില്ലാതെയും, സീറ്റ് ബെല്‍റ്റ് ധരിക്കാതെയും വാഹനങ്ങളുമായി നഗരത്തിലെത്തിയവരെ പിടിച്ച് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍. നിയമം തെറ്റിക്കുന്നവരെയെല്ലാം തടഞ്ഞ് കാര്യങ്ങള്‍ പറഞ്ഞു കൊടുക്കുന്നതിനിടയിലാണ് കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖ് എത്തുന്നത്. സീറ്റ് ബെല്‍റ്റ് ഇടാതെയായിരുന്നു എംഎല്‍എയുടെ യാത്ര. കൈയ്യോടെ പൊക്കിയ മന്ത്രിയുടെ വക ഉപദേശം. ഇന്നത്തെ ദിവസം ആയതിനാല്‍ ബോധവത്കരണം എന്ന് പറഞ്ഞ് മന്ത്രി എംഎല്‍എയെ പോകാന്‍ അനുവദിച്ചു.

കോഴിക്കോട് മെഡിക്കല്‍ കോളേജ് പരിസരത്തായിരുന്നു ഗതാഗത മന്ത്രിയുടെ വാഹന പരിശോധന. ഹെല്‍മറ്റും സീറ്റ് ബെല്‍റ്റും ധരിക്കാതെ എത്തിയവര്‍ക്കെല്ലാം മന്ത്രി മുന്നറിയിപ്പ് നല്‍കി, ആദ്യ ഘട്ടത്തില്‍ ഉപദേശവും പിന്നീട് പിഴയും ഈടാക്കാനാണ് ഗതാഗത വകുപ്പിന്റെ തീരുമാനം. കോഴിക്കോട് ജില്ലയില്‍ മാത്രം മന്ത്രിയുടെ നേതൃത്വത്തില്‍ 68 സ്‌ക്വാഡുകളാണ് വാഹനപരിശോധന നടത്തുന്നത്.

നിയമം തെറ്റിച്ചവര്‍ക്ക് മന്ത്രിയുടെ ഉപദേശം. ഇനി ആവര്‍ത്തിക്കില്ലെന്ന് പറഞ്ഞ് വാഹനങ്ങള്‍ മുന്നോട്ട് പോയി. കൃത്യമായി നിയമം പാലിച്ച് വാഹനമോടിച്ചവരെ അഭിനന്ദിക്കാനും മന്ത്രി മറന്നില്ല.

നടപടികള്‍ കര്‍ശനമാക്കുക മാത്രമാണ് അപകടങ്ങള്‍ വര്‍ധിക്കാതിരിക്കാന്‍ ഏക മാര്‍ഗമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. നിയമങ്ങള്‍ കര്‍ശമാക്കുകയാണെന്ന് പലര്‍ക്കും അറിയാമായിരുന്നിട്ടും ലംഘിക്കുന്ന പ്രവണതയില്‍ മന്ത്രി ആശങ്ക രേഖപ്പെടുത്തി. ശിക്ഷിക്കുക മാത്രമല്ല ബോധവല്‍ക്കരണം കൂടി സജീവമായി കൊണ്ടുപോയാല്‍ മാത്രമേ അപകടങ്ങള്‍ കുറയ്ക്കാന്‍ കഴിയുകയുള്ളൂനെന്ന് മന്ത്രി പറഞ്ഞു. ഈ മാസം 31 വരെ പരിശോധനയും ബോധവല്‍ക്കരണവും തുടരും.

 

Read more topics: MINISTER, VEHICLE CHECKING,
English summary
MINISTER VEHICLE CHECKING
topbanner

More News from this section

Subscribe by Email