Sunday February 23rd, 2020 - 12:48:pm
topbanner

സമൂഹത്തില്‍ ഗാര്‍ഹിക പീഡന പരാതികള്‍ വര്‍ധിക്കുന്നു : എം.സി.ജോസഫൈന്‍

Anusha unni
സമൂഹത്തില്‍ ഗാര്‍ഹിക പീഡന പരാതികള്‍ വര്‍ധിക്കുന്നു : എം.സി.ജോസഫൈന്‍

കൊച്ചി : സമൂഹത്തില്‍ ഗാര്‍ഹിക പീഡന പരാതികള്‍ വര്‍ധിക്കുകയാണെന്ന് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ എം.സി.ജോസഫൈന്‍. പുരുഷന്മാര്‍ തമ്മിലുള്ള തര്‍ക്കത്തില്‍ സ്ത്രീകളെ കരുവാക്കുന്ന സംഭവങ്ങളും ഏറിവരികയാണെന്നും കമ്മീഷനില്‍ പരാതി നല്‍കിയ ശേഷം വാദികളും പ്രതികളും ഹാജരാകാതിരിക്കുന്നത് അനുചിതമാണെന്നും അവർ കൂട്ടിച്ചേർത്തു .

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

എറണാകുളം ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന വനിതാ കമ്മീഷന്‍ മെഗാ അദാലത്തില്‍ ആകെ 95 പരാതികളാണ് പരിഗണിച്ചത്. ഇതില്‍ 17 പരാതികള്‍ തീര്‍പ്പാക്കി. 7 പരാതികളില്‍ റിപ്പോര്‍ട്ട് തേടി. 71 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി.

English summary
MC Josephine about domestic violence in kerala
topbanner

More News from this section

Subscribe by Email