Thursday August 13th, 2020 - 11:43:pm

കണ്ണില്‍ പേനകൊണ്ടു കുത്തേറ്റ് എല്‍കെജി വിദ്യാര്‍ത്ഥി ; ആശുപത്രിയിലെത്തിക്കാന്‍ അമ്മയെ കാത്ത് അധ്യാപകര്‍

Anusha unni
കണ്ണില്‍ പേനകൊണ്ടു കുത്തേറ്റ് എല്‍കെജി വിദ്യാര്‍ത്ഥി ; ആശുപത്രിയിലെത്തിക്കാന്‍ അമ്മയെ കാത്ത് അധ്യാപകര്‍

കോഴിക്കോട്: കണ്ണില്‍ പേനകൊണ്ട് കുത്തേറ്റ എല്‍കെജി വിദ്യാര്‍ഥിയെ സ്‌കൂള്‍ അധികൃതര്‍ ആശുപത്രിയില്‍ എത്തിച്ചില്ലെന്ന് പരാതി. എകെടിഎം എല്‍പി സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ത്ഥിയായ തന്‍വീറിനാണ് കണ്ണിന് പരിക്കേറ്റത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഉച്ചയ്ക്ക് 12.30 നു പരിക്കേറ്റ കുട്ടിയെ മൂന്നു മണിക്ക് അമ്മ വന്ന ശേഷമാണ് ആശുപത്രിയിലെത്തിച്ചത്. അപകടം സംബന്ധിച്ച്‌ ക്ലാസ് ടീച്ചര്‍ യഥാസമയം ഹെഡ്മാസ്റ്ററെ വിവരം അറിയിച്ചില്ലെന്നാണ് കുട്ടിയുടെ മാതാവിന്റെ ആരോപണം. ഇവർ തന്നെയാണ് മറ്റ് അധ്യാപകരെയും വിവരം അറിയിക്കുന്നത്.

കുട്ടിയുടെ കൃഷ്ണമണിക്ക് ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. കാഴ്‍ച തിരിച്ച്‌ കിട്ടുമോയെന്നത് സംബന്ധിച്ച്‌ ഉറപ്പ് പറയാനാകില്ലെന്ന് ഡോക്ടര്‍ പറഞ്ഞു.

Read more topics: kozhikode,
English summary
LKG student stabbed with pen in eye; Teachers awaiting mother to go hospital
topbanner

More News from this section

Subscribe by Email