Monday March 30th, 2020 - 5:49:am
topbanner

കുട്ടനാട് സീറ്റ്; എന്‍.സി.പിയില്‍ സ്ഥാനാര്‍ത്ഥി ചര്‍ച്ച, മാണി സി.കാപ്പന്റെ നേതൃത്വത്തില്‍ രഹസ്യ യോഗം

Raji Mejo
 കുട്ടനാട് സീറ്റ്; എന്‍.സി.പിയില്‍ സ്ഥാനാര്‍ത്ഥി ചര്‍ച്ച, മാണി സി.കാപ്പന്റെ നേതൃത്വത്തില്‍ രഹസ്യ യോഗം

കൊച്ചി: കുട്ടനാട് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകില്ലെന്ന് ഉറപ്പിച്ച് സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ സജീവമാക്കി എന്‍.സി.പി. സംസ്ഥാന കമ്മിറ്റി യോഗത്തിന് മുന്നോടിയായി മാണി സി കാപ്പന്‍ വിഭാഗം കൊച്ചിയില്‍ രഹസ്യ യോഗം ചേര്‍ന്നു. സ്ഥാനാര്‍ത്ഥി പരിഗണന ലിസ്റ്റില്‍ ഇടം നേടിയ സലിം പി മാത്യു അടക്കമുള്ളവരും യോഗത്തില്‍ പങ്കെടുത്തിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കുട്ടനാട്ടിലേക്ക് മൂന്ന് പേരുകളാണ് പാര്‍ട്ടിയുടെ പരിഗണനയില്‍ ഉള്ളതെന്നും അതില്‍ ഒരാള്‍ സലിം പി മാത്യു ആണെന്നും മാണി സി കാപ്പന്‍ പറഞ്ഞു. അന്തിമ പട്ടിക നാളെ തന്നെ ദേശീയ നേതൃത്വത്തെ അറിയിക്കുമെന്നും മാണി സി കാപ്പന്‍ പറഞ്ഞു. തര്‍ക്കം ഇല്ലാതെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി എകെ ശശീന്ദ്രന്‍ പ്രതികരിച്ചു. തെരഞ്ഞെടുപ്പ് ആകുമ്പോള്‍ പല പേരുകള്‍ പരിഗണനക്ക് വരുന്നത് സ്വാഭാവികമാണന്നും എകെ ശശീന്ദ്രന്‍ പറഞ്ഞു.
മുന്‍ മന്ത്രിയും കുട്ടനാട് എംഎല്‍എയുമായിരുന്ന തോമസ് ചാണ്ടിയുടെ വിയോഗത്തെടെയാണ് ഉപതെരഞ്ഞെടുപ്പിന് കളം ഒരുങ്ങിയത്. സീറ്റ് സിപിഎം ഏറ്റെടുത്തേക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും കുട്ടനാട്ടില്‍ എന്‍സിപി സ്ഥാനാര്‍ത്ഥി തന്നെ മത്സരിക്കട്ടെ എന്ന നിലപാടാണ് ഇടത് മുന്നണിയോഗം കൈക്കൊണ്ടത്.

 

English summary
Kuttanad seat; Candidate Discussion at NCP, secret meeting led by Mani C. Kappan
topbanner

More News from this section

Subscribe by Email