Sunday April 5th, 2020 - 2:22:am
topbanner

ശബരിമലയില്‍ മുസ്ലിം വേഷത്തിലെത്തിയ തീര്‍ത്ഥാടകരെ കേരള പോലിസ് തടഞ്ഞു

Anusha unni
ശബരിമലയില്‍ മുസ്ലിം വേഷത്തിലെത്തിയ തീര്‍ത്ഥാടകരെ കേരള പോലിസ് തടഞ്ഞു

പത്തനംതിട്ട: ശബരിമലയില്‍ മുസ്ലിം വേഷത്തിലെത്തിയ തീര്‍ത്ഥാടകരെ കേരള പോലിസ് തടഞ്ഞു. ശബരിമല ദര്‍ശനത്തിന് കര്‍ണാടകയില്‍ നിന്നെത്തിയ സംഘത്തെയാണ് സംസ്ഥാന സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ നടപ്പന്തലില്‍ തടഞ്ഞത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ആറ് പേരാണ് സംഘത്തിലുണ്ടായിരുന്നത്. ഇവരില്‍ രണ്ടുപേര്‍ അഹിന്ദുക്കളാണ്. ഭാര്‍​ഗവേന്ദ്ര, പ്രേംകുമാര്‍, ടി വി വിനോദ്, ബാബു റെഡ്ഡി, അന്‍സാര്‍ഖാന്‍, നയാജ്ബാഷ എന്നിവരാണ് സംഘാം​ഗങ്ങള്‍. അന്‍സാര്‍ഖാന്‍, നയാജ്ബാഷ എന്നിവര്‍ മുസ്ലീം വേഷം ധരിച്ചാണ് എത്തിയത്. സംഘം വലിയനടപ്പന്തലില്‍ എത്തിയതോടെ പൊലീസ് വിവരങ്ങള്‍ തിരക്കിയെത്തി.

അന്‍സാര്‍ഖാനും നയാജ്ബാഷയും തങ്ങളുടെ സുഹൃത്തുക്കളാണെന്നും വിശ്വസമുള്ളതുകൊണ്ടാണ് ദര്‍ശനത്തിനെത്തിയതെന്നും ഒപ്പമുണ്ടായിരുന്നവര്‍ പറഞ്ഞെങ്കിലും പൊലീസ് ചെവിക്കൊണ്ടില്ല. ദര്‍ശനം തടഞ്ഞ് ഇവരെ പമ്പ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പമ്പയിലുണ്ടായിരുന്ന കര്‍ണാടക പോലീസിന്റെ സാന്നിധ്യത്തില്‍ ഇവരെ വിശദമായി ചോദ്യംചെയ്തു. എന്നാൽ സംശയകരമായി ഒന്നും കണ്ടെത്താനായില്ല.

English summary
Kerala police blokked muslim sabarimala pilgrims
topbanner

More News from this section

Subscribe by Email