Sunday January 19th, 2020 - 12:33:pm
topbanner

ഗജരാജന്‍ ഗുരുവായൂര്‍ പത്മനാഭനും വലിയ കേശവനും വിലക്ക് : വനം വകുപ്പിനെതിരെ കേരള എലിഫന്റ് ഓണേഴ്‌സ് ഫെഡറേഷന്‍

princy
ഗജരാജന്‍ ഗുരുവായൂര്‍ പത്മനാഭനും  വലിയ കേശവനും  വിലക്ക്  :  വനം വകുപ്പിനെതിരെ കേരള എലിഫന്റ് ഓണേഴ്‌സ് ഫെഡറേഷന്‍

തൃശൂര്‍: ഗജരാജന്‍ ഗുരുവായൂര്‍ പത്മനാഭനെയും വലിയ കേശവനെയും ഏകാദശി ദിവസം നിരോധിച്ച വനംവകുപ്പ് നടപടിയില്‍ കേരള എലിഫന്റ് ഓണേഴ്‌സ് ഫെഡറേഷന്‍ പ്രതിഷേധിച്ചു. ഗുരുവായൂര്‍ ഏകാദശിയോട് അനുബന്ധിച്ച് നടന്ന എഴുന്നളളിപ്പിലും വിശേഷാല്‍ ചടങ്ങുകളില്‍ നിന്നുമാണ് ഗുരുവായൂര്‍ പത്മനാഭനെയും വലിയ കേശവനെയും മാറ്റിനിര്‍ത്തിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് മെംബര്‍ എം.എന്‍. ജയചന്ദ്രന്റെ പരാതിയില്‍ യാതൊരു പരിശോധനയും നടത്താതെ എകപക്ഷീയമായി ജില്ലാ മോണിറ്ററിങ് കമ്മിറ്റി തിരുമാനമെന്ന നിലയിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നടപടിയെടുത്തതെന്നും ഇത് പ്രതിഷേധാര്‍ഹമാണെന്നും കേരള എലിഫന്റ് ഒണേഴ്‌സ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി പി. ശശികുമാര്‍ പറഞ്ഞു.

മോണിറ്ററിങ് കമ്മിറ്റി യോഗത്തില്‍ പറഞ്ഞ ചില വ്യക്തികളുടെ അഭിപ്രായങ്ങള്‍ മോണിറ്ററിങ് കമ്മിറ്റി യോഗ തിരുമാനമാണെന്ന തരത്തില്‍ വ്യാഖാനിക്കുന്നതും അടിച്ചേല്‍പ്പിക്കുന്നതും ശരിയല്ല. ഉല്‍സവ ആഘോഷങ്ങളും ആന എഴുന്നള്ളിപ്പും ഇല്ലതാക്കാന്‍ ശ്രമിക്കുന്ന ചില എന്‍.ജി.ഒ സംഘടനകള്‍ക്ക് കൂട്ട് നില്‍ക്കുന്ന സമീപനമാണ് വനം വകുപ്പിന്റേതെന്ന് ശശികുമാര്‍ ആരോപിച്ചു. ഇത് അംഗികരിക്കില്ല. അടിയന്തരമായി ജില്ലാ ഉത്സവമോണിറ്ററിങ് കമ്മിറ്റി യോഗം വിളിച്ച് ചേര്‍ക്കാന്‍ ജില്ലാ കലക്ടര്‍ തയ്യറാവണമെന്നും ആന ഉടമസ്ഥ ഫെഡറേഷന്‍ ആവശ്യപെട്ടു.

 

English summary
Kerala Elephant Owners Federation against Forest Department
topbanner

More News from this section

Subscribe by Email