Friday August 7th, 2020 - 12:35:am

സൂര്യഗ്രഹണം കാണാന്‍ കണ്ണൂരിൽ വിപുലമായ സൗകര്യം ഒരുക്കും

Anusha unnikrishnan
സൂര്യഗ്രഹണം കാണാന്‍ കണ്ണൂരിൽ വിപുലമായ സൗകര്യം ഒരുക്കും

കണ്ണൂര്‍: ഡിസംബര്‍ 26ന് ഈ നൂറ്റാണ്ടിലെ ആദ്യത്തെ വലിയ സൂര്യഗ്രഹണം പ്രത്യക്ഷമാവും. ഇതിനോടനുബന്ധിച്ച് ഗ്രഹണ നിരീക്ഷണം, ഡോക്യുമെന്ററി പ്രദര്‍ശനം ,ആട്ടവും പാട്ടും, സംവാദങ്ങള്‍, ലഘുഭക്ഷണം തുടങ്ങിയവ ഒരുക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി. സുമേഷ് പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

വാര്‍ത്താ സമ്മേളനത്തില്‍ ഡിഡിഇ ടി.പി. നിര്‍മലദേവി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.കെ. പത്മനാഭന്‍ ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പി.കെ. ബൈജു എം. സുജിത്ത് എന്നിവരും പങ്കെടുത്തു.

ജില്ലയിലെ മന്ത്രിമാര്‍ എംപിമാര്‍, എംഎല്‍എമാര്‍ , നേതാക്കള്‍ മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ ഗ്രഹണ നിരീക്ഷണം നടത്തും. രാവിലെ 9.24 മുതല്‍ രണ്ട് മിനിറ്റ് 57 സെക്കന്‍ഡ് മാത്രമേ പൂര്‍ണ വലയമായി ഗ്രഹണം കാണാന്‍ കഴിയൂ. രാവിലെ 8.04ന് ഭാഗിക ഗ്രഹണം ആയി തുടങ്ങി 9.24ന് വലിയ ഗ്രഹണം ആയി മാറും. ഗ്രഹണം 11 മണിയോടെ അവസാനിക്കും

ജില്ലാ പഞ്ചായത്ത്, വിദ്യാഭ്യാസ വകുപ്പ് തുടങ്ങിയ വിവിധ വകുപ്പുകളുടേയും സംഘടനകളുടേയും നേതൃത്വത്തിലാണ് സൂര്യഗ്രഹണത്തോടനുബന്ധിച്ച് ശാസ്ത്ര ബോധവല്‍ക്കരണം നടത്തുന്നത്. സൂര്യഗ്രഹണം വെറും കണ്ണുകള്‍ കൊണ്ട് കാണാന്‍ പാടില്ല. അത് അപകടം വരുത്തുന്നതിനാല്‍ സോളാര്‍ ഫില്‍ട്ടര്‍ വഴി കാണാനുള്ള സൗകര്യമാണ് ഒരുക്കുന്നത്.

Read more topics: eclipse, kannur
English summary
Kannur will be equipped with a wide range of facilities to see eclipse
topbanner

More News from this section

Subscribe by Email