Sunday January 26th, 2020 - 10:10:am
topbanner

കോടതി വിധി വരുന്നതുവരെ സ്വാശ്രയ ഫീസ് അടക്കുന്നതിൽ സാവകാശം അനുവദിക്കണമെന്ന് കണ്ണൂർ ഗവ.മെഡിക്കൽ കോളജ് വിദ്യാർത്ഥികൾ

Anusha unni
കോടതി വിധി വരുന്നതുവരെ സ്വാശ്രയ ഫീസ് അടക്കുന്നതിൽ സാവകാശം അനുവദിക്കണമെന്ന് കണ്ണൂർ ഗവ.മെഡിക്കൽ കോളജ് വിദ്യാർത്ഥികൾ

കണ്ണൂർ : ഹൈക്കോടതി വിധി വരുന്നതുവരെ സ്വാശ്രയ ഫീസ് അടക്കുന്നതിൽ സാവകാശം അനുവദിക്കണമെന്ന് കണ്ണൂർ ഗവ.മെഡിക്കൽ കോളജ് വിദ്യാർത്ഥികൾ. സർക്കാർ ഫീസിനു വേണ്ടിയല്ല, ഫീസ് പുനർനിർണയിക്കണമെന്നാവശ്യപ്പെട്ടാണ് സമരം നടത്തുന്നതെന്നും വിദ്യാർത്ഥികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ക്ലാസുകൾ പോലും ബഹിഷ്കരിച്ചുകൊണ്ടുള്ള വിദ്യാർത്ഥികളുടെ സമരം പതിനാലു ദിവസം പിന്നിട്ടിരിക്കുകയാണ്. 2017ൽ മെഡിക്കൽ വിദ്യാഭ്യാസ നിയമപ്രകാരം സ്വകാര്യ മെഡിക്കൽ കോളജിന്റെ ഫീസ് നിശ്ചയിക്കാൻ 10 അംഗ കമ്മറ്റി രൂപീകരിക്കണമെന്ന കോടതി വിധിയുടെ അടിസ്ഥാനത്തിൽ നിലവിൽ വന്ന രാജേന്ദ്രബാബു കമ്മറ്റിയാണ് 2017-18, 2018-19 വർഷങ്ങളിലെ ബാച്ചുകളുടെ ഫീസ് നിശ്ചയിച്ചത്.

എന്നാൽ ക്വാറം തികയാതെ ഫീസ് നിശ്ചയിച്ചതിനെതിരെ കെ എം സി ടി മെഡിക്കൽ കോളജ് കേസ് കൊടുത്തതിനെ തുടർന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഈ കമ്മറ്റി പിരിച്ചുവിട്ട് ക്വാറം തികക്കുന്ന വിധത്തിൽ പുതിയ കമ്മറ്റി രൂപീകരിച്ച് ഫീസ് പുനർനിർമിക്കണമെന്ന് ഉത്തരവിട്ടു. ഇപ്രകാരം രൂപീകരിക്കപ്പെട്ട കമ്മറ്റി പരിയാരം മെഡിക്കൽ കോളജിലെ ഫീസ് നിർണയിച്ചിട്ടില്ല.

തങ്ങൾ പ്രവേശനം നേടുന്ന കാലത്ത് നിലവിലുള്ള അവസ്ഥയിൽ മെഡിക്കൽ കോളജ് സ്വകാര്യ സ്ഥാപനമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് നീതി തേടി ഹൈക്കോടതിയെ സമീപിച്ചത്. കോടതി വിധി വരുന്നതുവരെ ഫീസ് അടക്കാൻ സാവകാശം തരണമെന്ന ആവശ്യം മാത്രമാണ് ഉന്നയിച്ചിരിക്കുന്നത്, സർക്കാർ ഫീസ് അംഗീകരിച്ചു കിട്ടാനാണ് സമരം ചെയ്യുന്നതെന്ന വാർത്ത സത്യമല്ലെന്നും മെഡിക്കൽ കോളേജ് വിദ്യാർത്ഥികളായ നീരജ കൃഷ്ണൻ, വി.ഫാസിൽ,  അലൻ ഏബ്രഹാം, എം.മുനീസ് റഹ്മാൻ, എ.ദേവിക നായർ എന്നിവർ അറിയിച്ചു.

English summary
Kannur Govt. Medical College students press meet
topbanner

More News from this section

Subscribe by Email