Wednesday September 23rd, 2020 - 5:30:pm

നിരവധി പെണ്‍കുട്ടികളെ പീഡിപ്പിച്ച കാഞ്ഞങ്ങാട് ട്യൂഷന്‍ സെന്റര്‍ക്കേസ്: പ്രതിക്ക് ഏഴു വര്‍ഷം കഠിന തടവും, 50000 രൂപ പിഴയും

NewsDesk
നിരവധി പെണ്‍കുട്ടികളെ പീഡിപ്പിച്ച കാഞ്ഞങ്ങാട് ട്യൂഷന്‍ സെന്റര്‍ക്കേസ്: പ്രതിക്ക് ഏഴു വര്‍ഷം കഠിന തടവും, 50000 രൂപ പിഴയും

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് ട്യൂഷന്‍ സെന്റര്‍ പീഡനക്കേസില്‍ പ്രതിക്ക് ഏഴു വര്‍ഷം കഠിന തടവും, അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. ബല്ലാകടപ്പുറം സ്വദേശിയും, മെഡിക്കല്‍ ബിരുദധാരിയുമായ മുഹമ്മദ് അസ്‌കറിനെയാണ് കാസര്‍ക്കോട് അഡീഷണല്‍ ജില്ല സെഷന്‍സ് കോടതിയാണ് ശിക്ഷിച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

2012ല്‍ നടന്ന ട്യൂഷന്‍ സെന്റര്‍ പീഡനം ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.ട്യൂഷന്‍ സെന്ററിലെ വിദ്യാര്‍ത്ഥിനി നല്‍കിയ പരാതിയിലാണ് അസ്‌കറിനെ കോടതി ശിക്ഷിച്ചിരിക്കുന്നത്. വിവാഹവാഗ്ദാനം നല്‍കി ട്യൂഷന്‍ സെന്ററിന്റ നടത്തിപ്പുകാരനായ പ്രതി ലൈഗിംകമായി പീഡിപ്പിച്ചെന്ന പെണ്‍കുട്ടിയുടെ പരാതി ശരിയാണെന്ന് കണ്ടെത്തിയ കോടതി കേസിലെ രണ്ടാം പ്രതി സുമ്യയെ വെറുതെ വിട്ടു.

പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി അധിക തടവ് അനുഭവിക്കകണം. സമാനമായ രീതിയില്‍ സെന്ററിലെ മറ്റു ചില പെണ്കുട്ടികളെക്കൂടി ഇയാള്‍ പീഡിപ്പിച്ചതായി പരാതി ഉയര്‍ന്നിരുന്നു. അതിന്റെ അടിസ്ഥാനത്തില് അഞ്ച് കേസുകളാണ് ആദ്യ ഘട്ടത്തില്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍ ഹൈക്കോടതിയെ സമീപിച്ച് നാലുകേസുകള്‍ അസ്‌ക്കര്‍ റദ്ദാക്കി. ഇരകളടക്കം മൊഴിമാറ്റിയതിനെ തുടര്‍ന്നാണ് കേസുകള്‍ തള്ളിപ്പോയത്.

എന്നാല്‍ ഒരു പെണ്‍കുട്ടി പരാതിയില്‍ ഉറച്ചു നിന്നതോടെ പെണ്‍കുട്ടിയെ പോലീസ് സി ആര് പി സി 164 പ്രകാരം കോടതിയില് ഹാജരാക്കി മജിസ്‌ട്രേറ്റ് മുമ്പാകെ മൊഴി രേഖപ്പെടുത്തി. 25.02.2013 നാണ് കേസ് രജിസ്റ്റര്‍ ചെയ്തു. ഈ കേസിലാണ് ഇപ്പോള്‍ അഷ്‌ക്കറിനെ കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചിരിക്കുന്നത്. പരാതി പിന്‍വലിക്കാന്‍ തയ്യാറാകാതിരുന്ന പെണ്‍കുട്ടിക്കെതിരെ അമ്പലത്തറ ടൗണില്‍ പോസ്റ്റര്‍ പതിച്ച് അധിക്ഷേപിച്ചതിന് മറ്റൊരു കേസും അഷ്‌ക്കറിനെതിരെ പോലീസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

കാഞ്ഞങ്ങാട് ബസ് സ്റ്റാന്ഡിന് സമീപമുള്ള ട്യൂഷന് സെന്ററില്‍ വെച്ചാണ് നിരവധി വിദ്യാര്‍്ത്ഥിനികളെ അഷ്‌ക്കര്‍ പീഡിപ്പിച്ചിരുന്നതായി പരാതിയുയര്‍ന്നത്. കാഞ്ഞങ്ങാട്ടെ ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിനി സ്‌കൂളില്‍് അസംബ്ലിക്കിടെ തലകറങ്ങി വീഴുകയും സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തതോടെയാണ് പീഡന വിവരം പുറത്തുവന്നത്.

ഇതിന്റെ അടിസ്ഥാനത്തില് പോലീസ് പെണ്കുട്ടിയിൽ നിന്നും മൊഴിയെടുക്കുകയും അന്നത്തെ സി ഐ ആയിരുന്ന കെ വി വേണുഗോപാല് അഷ്‌ക്കറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും ചെയ്തതോടെ നിരവധി പെണ്‍്കുട്ടികളെ പീഡിപ്പിച്ചതായി അഷ്‌ക്കര്‍ സമ്മതിച്ചു.

പരിയാരം മെഡിക്കല്‍ കോളജില്‍ എം ബി ബി എസ് വിദ്യാര്‍ത്ഥിയായിരുന്ന അഷ്‌ക്കര്‍് വാക്ക് ചാതുരി കൊണ്ടും പ്രലോഭനങ്ങള്‍ കൊണ്ടുമാണ് പല പെണ്‍്കുട്ടികളെയും വശത്താക്കി ലൈംഗിക പീഡനത്തിനിരയാക്കി വന്നത്.

ഉദ്ദ്യോഗസ്ഥനായ കാഞ്ഞങ്ങാട് സി ഐ കെ വി വേണുഗോപാല്‍ കള്ളക്കേസ് ചമച്ചതാണെന്ന് ആരോപിച്ച് അഷ്‌ക്കര്‍ ഹൈക്കോടതിയെ സമീപിച്ചതിന്റെ അടിസ്ഥാനത്തില്‍ കേസ് അന്വേഷണം ക്രൈം ഡിറ്റാച്ച്‌മെന്റ് ഡി വൈ എസ് പി രഘുരാമന് കൈമാറുകയായിരുന്നു.

അദ്ദേഹമാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. നേരത്തെ തന്നെ തന്റെ ഔദ്യോഗിത ജീവിതത്തില്‍ അന്വേഷിച്ച കേസുകളില്‍ എല്ലാം കുറ്റക്കാരെ കണ്ടെത്തുകയും ശിക്ഷ വാങ്ങിക്കൊടുക്കുകയും ചെയ്തു എന്ന ഖ്യാതിയുളള ഇപ്പോഴത്തെ തളിപ്പറമ്പ് ഡി വൈ എസ് പി കൂടിയായ കെ വി വേണുഗോപാലിന്റെ അന്വേഷണ മികവിനും ജോലിയിലെ അര്‍പ്പണബോധത്തിനുമുളള അംഗീകാരമായി മാറിയിരിക്കുകയാണ് കാഞ്ഞങ്ങാട് ട്യൂഷന്‍ സെന്റര്‍ പീഡനക്കേസിലെ പ്രതിക്ക് ശിക്ഷ നല്‍കികൊണ്ടുളള കോടതി വിധി.

English summary
Kanhangad tuition center molested case arrest
topbanner

More News from this section

Subscribe by Email