Wednesday September 23rd, 2020 - 6:12:pm

വീട് കുത്തി തുറന്ന് കവർച്ച: 3500 ഡോളറും 25 പവനും കവർന്നു; സി.സി ടി.വി ക്യാമറയും കള്ളന്മാർ കൊണ്ടു പോയി

fasila
വീട് കുത്തി തുറന്ന് കവർച്ച: 3500 ഡോളറും 25 പവനും കവർന്നു; സി.സി ടി.വി ക്യാമറയും കള്ളന്മാർ കൊണ്ടു പോയി

കാഞ്ഞങ്ങാട്: ആളില്ലാത്ത വീട് കുത്തിതുറന്ന് കള്ളന്മാർ 25 പവനും, 3500 ഡോളറും മോഷ്ടിച്ചു. ഉദുമ മുതിയക്കാലിലെ മർച്ചന്റ് നേവി ഉദ്യോഗസ്ഥൻ സുനിലിന്റെ വീട്ടിലാണ് മോഷണം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചതായിരുന്നു പണവും സ്വർണ്ണവും. സുനിലും, കുടുംബവും മംഗലുരുവിൽ പോയതിനാൽ വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു.

ഇന്ന് കാലത്ത് ഇവർ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് വീട് കുത്തി തുറന്ന നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ ബേക്കൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വീട്ടിൽ സ്ഥാപിച്ചിരുന്ന CCTV യുടെ ഹാർഡ് ഡിസ്ക് ഉൾപ്പെടെ മോഷ്ടാക്കൾ കൊണ്ടുപോയി.

Read more topics: Kanhangad, Robbery
English summary
Kanhangad Robbery: 3500 dollars and 25 pavan stolen
topbanner

More News from this section

Subscribe by Email