Thursday September 23rd, 2021 - 8:25:am

മണിയുടെ മരണം ആത്മഹത്യയാക്കി മാറ്റാന്‍ ആസൂത്രിതശ്രമം നടക്കുന്നതായി സഹോദരന്‍

NewsDesk
മണിയുടെ മരണം ആത്മഹത്യയാക്കി മാറ്റാന്‍ ആസൂത്രിതശ്രമം നടക്കുന്നതായി സഹോദരന്‍

തൃശ്ശൂര്‍: കലാഭവന്‍ മണിയുടെ മരണം ആത്മഹത്യയാക്കി മാറ്റാന്‍ ആസൂത്രിതശ്രമം നടക്കുന്നതായി സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍. മരണം ആത്മഹത്യയാക്കി മാറ്റാനുള്ള നീക്കം ഉണ്ടായാല്‍ ശക്തമായ നിയമ നടപടികളുമായി കുടുംബം മുന്നോട്ട് പോകുമെന്നും സഹോദരന്‍ പറഞ്ഞു. അന്വേഷ സംഘം വിപുലീകരിച്ചതില്‍ പ്രതീക്ഷ പുലര്‍ത്തുന്നതായും അദ്ദേഹം പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മരണം നടന്ന് രണ്ടാഴ്ച്ച പിന്നിട്ടിട്ടും മണിയുടേത് ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് സ്ഥിരീകരിക്കുന്നതിന് പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. മണിയുടെ ശരീരത്തില്‍ കണ്ട കീടനാശിനിയുടെ കുപ്പികള്‍ വീടിന് സമീപത്തെ കൃഷിയിടത്തില്‍ നിന്നും കണ്ടെത്തിയിരുന്നു.

മണിയുടെ സുഹൃത്തുക്കളായ എട്ട് പേര്‍ക്കെതിരെ ചാരായം കൈവശം വെച്ചതിന് അബ്കാരി നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. അരുണ്‍, മുരുകന്‍, വിപിന്‍, ബിനു, ലിജോ, ബിനോയ് ചാരായം വാറ്റിയ ജോയ്, വിദേശത്തുള്ള ജോമോന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. എസ്പി ഉണ്ണിരാജയുടെ നേതൃത്വിത്തില്‍ പാഡിയില്‍ ഇന്ന് പരിശോധന നടത്തും. തുടര്‍ന്ന് അന്വേഷണപുരോഗതി സംബന്ധിച്ച് വിലയിരുത്തുന്നതിനായി ചാലക്കുടിയില്‍ ഞായറാഴ്ച അടിയന്തിര യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്.

പാടിയില്‍ നടന്ന മദ്യസല്‍ക്കാരത്തിനിടെ കീടനാശിനി മണിയുടെ ശരീരത്തില്‍ എത്തിയിട്ടില്ലെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. വിരുന്നിന് ശേഷമാകാം കീടനാശിനി മണിയുടെ ശരീരത്തില്‍ എത്തിയതെന്ന് ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. മണിയുടെ സഹായികളുടെയും സുഹൃത്തുക്കളുടെയും ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കുന്നതിനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.

സീരിയല്‍ നടി ശില്‍പയുടെ മരണം; അന്വേഷണം അട്ടിമറിച്ചതായി മാതാപിതാക്കള്‍

കലാഭവന്‍ മണിയുടെ മരണം ; പറഞ്ഞതെല്ലാം മാറ്റി പറഞ്ഞു തരികിട സാബു

നിര്‍മാതാവിനൊപ്പമുള്ള ചിത്രം തെറ്റിദ്ധരിപ്പിക്കപ്പെട്ടെന്ന് നടി

നഗ്നചിത്രങ്ങള്‍ തന്റെതല്ലെന്ന് മലയാളീ ഹൗസ് ഫെയിം റോസിന്‍ ജോളി

മിസ്ഡ്‌കോള്‍ പ്രണയം വര്‍ധിക്കുന്നു; ഇറങ്ങിപ്പോയ വീട്ടമ്മമാര്‍ 575 ആണെന്ന് ഡിജിപി

മണിയുടെ ഔട്ട്ഹൗസില്‍ ചാരായം എത്തിച്ച ആള്‍ വിദേശത്തേക്ക് കടന്നു

ഏറ്റവും നല്ല സെക്‌സ് പൊസിഷനുകള്‍ ഏതെല്ലാം?

Read more topics: Kalabhavan Mani, scanner, case, death,
English summary
Kalabhavan Mani brother ramakrishnan statement against police inquiry
topbanner

More News from this section

Subscribe by Email