തിരുവനന്തപുരം: കെഎം മാണി കോഴ വാങ്ങിച്ചുവെന്ന് കേരളാ കോണ്‍ഗ്രസ് നേതാവ് ജോസഫ് എം പുതുശേരി സമ്മതിക്കുന്ന സിഡി ബിജു രമേശ് പുറത്തു വിട്ടു. കെഎം മാണി കോഴ വാങ്ങിയെന്ന കാര്യം താന്‍ നിഷേധിക്കുന്നില്ലെന്ന് പുതുശ്ശേരി പറഞ്ഞതായി ബിജു അവകാശപ്പെട്ടു.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
അതേസമയം ബിജു രമേശ് പുറത്തുവിട്ട ശബ്ദരേഖ തന്റേതു തന്നെയാണെന്നും പക്ഷെ അത് സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിമാറ്റിയതാണെന്നും പുതുശേരി പറഞ്ഞു. റിപ്പോര്‍ട്ടര്‍ ചാനല്‍ ചര്‍ച്ചക്കിടെയാണ് ശബ്ദരേഖ പുറത്തുവിട്ടത്.