Wednesday April 1st, 2020 - 12:39:am
topbanner

തോക്കുകളും തിരകളും കാണാതായ സംഭവം പോലീസില്‍ മാത്രം ഒതുങ്ങുന്ന അഴിമതിയല്ല : കെ. സുരേന്ദ്രന്‍

princy
തോക്കുകളും തിരകളും കാണാതായ സംഭവം പോലീസില്‍ മാത്രം ഒതുങ്ങുന്ന അഴിമതിയല്ല  :  കെ. സുരേന്ദ്രന്‍

തൃശൂര്‍: തോക്കുകളും, തിരകളും കാണാതായ സംഭവത്തില്‍ പ്രഭവകേന്ദ്രം മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസുമാണെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ബി.ജെ.പി .സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റശേഷം ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇത് സംസ്ഥാന പോലീസ് മേധാവിയില്‍ തുടങ്ങി പോലീസില്‍ മാത്രം ഒതുങ്ങുന്ന ഒരു അഴിമതിയല്ല. മുഖ്യമന്ത്രിയുടെ ഓഫീസ് അറിയാതെ ഇത് സംഭവിക്കില്ല. മുഖ്യമന്ത്രിയാണ് ഇതില്‍ ഒന്നാം പ്രതി. ഈ വിഷയമുയര്‍ത്തി പിടിച്ച് വെറും ദുര്‍ബലമായ വാക്‌തോരണി നടത്തുകയല്ല ബി.ജെ.പിയുടെ ലക്ഷ്യം. ഈ അഴിമതി പുറത്തുകൊണ്ടുവരാന്‍ ബഹുജനങ്ങളെ അണിനിരത്തി ശക്തമായ പ്രക്ഷോപത്തിനൊരുങ്ങാന്‍ തയ്യാറെടുക്കുകയാണ് ബി.ജെ.പിയെന്നും സുരേന്ദ്രന്‍ കൂട്ടിചേര്‍ത്തു. ക്രൈസ്തവ പെണ്‍കുട്ടികളെ ഇസ്ലാം മത തീവ്രവാദികള്‍ മതംമാറ്റം നടത്തുന്നുവെന്ന് വെളിപ്പെടുത്തിയത് സിറിയയിലെ മത പുരോഹിതരാണ്. ബി.ജെ.പിയല്ല.

ബി.ജെ.പി ഒരിക്കലും മതന്യൂനപക്ഷങ്ങള്‍ക്ക് എതിരല്ല. മറിച്ചുള്ള പ്രചാരണം ശത്രുപക്ഷം നടത്തുന്ന നട്ടാല്‍ കുരുക്കാത്ത നുണയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.മാധ്യമങ്ങള്‍ സൃഷ്ടിയ്ക്കുന്ന ഒരു തര്‍ക്കങ്ങളും ബി.ജെ.പിയിലില്ല. കുമ്മനം രാജശേഖരനേപോലും വിലകുറഞ്ഞ സംസ്‌ക്കാര ശൂന്യമായ ട്രോളുകള്‍ നിരത്തി കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചവരാണ് സി.പി.എം. ഭീഷണികളിലും സമൂഹമാധ്യമങ്ങളിലെ ട്രോളുകളിലും വഴങ്ങുന്ന പാര്‍ട്ടിയല്ല ബി.ജെ.പി. അതിനുപുറകെ സഞ്ചരിക്കാന്‍ ബി.ജെ.പിയെ കിട്ടില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കും പിന്നീട് വരുന്ന നിയമസഭ തെരഞ്ഞെടുപ്പിലും നേതൃയോഗംചേര്‍ന്ന് വിശദമായ തയ്യാറെടുപ്പുനടത്തി മുന്നേറാനുള്ള ഒരുക്കത്തിലാണ് ബി.ജെ.പി. ഒരു ശതമാനം മാത്രം വോട്ടുണ്ടായിരുന്ന ത്രിപുരയില്‍ ഭരണം പിടിച്ചെടുക്കാമെങ്കില്‍, 16 ശതമാനമുള്ള കേരളത്തില്‍ വിദൂരഭാവില്‍ കേരളത്തിലും സജീവ സാന്നിധ്യം തെളിയിയ്ക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

രാവിലെ എട്ടോടെ ക്ഷേത്രദര്‍ശനത്തിനെത്തിയ സുരേന്ദ്രന്‍ സോപാനപടിയില്‍ കഥളിപഴവും, കാണിക്കയും സമര്‍പ്പിച്ച് ഗുരുവായൂരപ്പനെ വണങ്ങി. കഥളിപഴംകൊണ്ട് തുലാഭാരവും നടത്തി.തൃശൂര്‍ ജില്ല പ്രസിഡന്റ് അനീഷ് കുമാര്‍, മുന്‍ ജില്ല പ്രസിഡന്റ് എ. നാഗേഷ്, ഒ.ബി.സി. മോര്‍ച്ച ജില്ല പ്രസിഡന്റ് രാജന്‍ തറയില്‍, ഗുരുവായൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് അനില്‍ മഞ്ചറമ്പത്ത് തുടങ്ങിയവര്‍ അദ്ദേഹത്തെ അനുഗമിച്ചു.

Read more topics: kerala, K. Surendran, BJP,
English summary
K. Surendran about gun and bullet issue in kerala police
topbanner

More News from this section

Subscribe by Email