Tuesday February 25th, 2020 - 5:13:am
topbanner

കേരളാ ഗവര്‍ണര്‍ ഭീഷണിയുടെ ഭാഷയിലാണ് സംസാരിക്കുന്നതെന്ന് കെ മുരളീധരന്‍ എംപി

RA
കേരളാ ഗവര്‍ണര്‍ ഭീഷണിയുടെ ഭാഷയിലാണ് സംസാരിക്കുന്നതെന്ന് കെ മുരളീധരന്‍ എംപി

തിരുവന്തപുരം: പൗരത്വഭേദഗതിയെ അനുകൂലിക്കുന്ന കേരളാഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഭീഷണിയുടെ ഭാഷയിലാണ് സംസാരിക്കുന്നതെന്ന് കെ മുരളീധരന്‍ എംപി. ഇത്തരത്തില്‍ സംസാരിക്കുന്നത്

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ദൗർഭാഗ്യകരമാണെന്നും ഗവർണർ രാജിവക്കണമെന്നും മുരളീധരന്‍ പറഞ്ഞു.പിണറായി ന്യൂനപക്ഷങ്ങൾക്ക് വേണ്ടി പ്രസംഗിക്കുമ്പോള്‍ പിണറായിയുടെ പൊലീസ് മേധാവി മോദിയുടെ നയം നടപ്പാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം പൗരത്വഭേദഗതിക്കെതിരെ സമരം ചെയ്യുന്നവരോടുള്ള സംസ്ഥാന സർക്കാരിന്‍റെ
സമീപനത്തിൽ സംശയമുണ്ട്. അവര്‍ ചിലർക്ക് വർഗീയ സർട്ടിഫിക്കറ്റ് കൊടുക്കുന്നു. അനൂകൂലിക്കുമ്പോൾ
മതേതര പാർട്ടി, എതിർക്കുമ്പോൾ വർഗ്ഗീയം എന്ന നിലപാട് ശരിയല്ല. ജമാഅത്ത് ഇസ്ലാമിയുടെ
വോട്ട് വാങ്ങാത്ത രാഷ്ട്രീയ പാര്‍ട്ടികളൊന്നും കേരളത്തിലില്ലെന്ന് മുരളീധരന്‍ പറഞ്ഞു.

English summary
K MURALIDHARAN RESPONSE POLICE ACTON
topbanner

More News from this section

Subscribe by Email