Monday August 26th, 2019 - 12:52:am
topbanner
topbanner

ട്രൈബൽ യൂണിവേഴ്സിറ്റിക്ക് രോഹിത് വേമുലയുടെ പേര് നൽകണം : കെ.കെ.രാഗേഷ് എം.പി

princy
ട്രൈബൽ യൂണിവേഴ്സിറ്റിക്ക് രോഹിത് വേമുലയുടെ പേര് നൽകണം : കെ.കെ.രാഗേഷ്  എം.പി

തിരുവനന്തപുരം:ആന്ധ്രപ്രദേശിൽ സ്ഥാപിക്കുന്ന ട്രൈബൽ യൂണിവേഴ്സിറ്റിക്ക് രോഹിത് വേമുലയുടെ പേര് നൽകണമെന്ന് കെ.കെ.രാഗേഷ് എം.പി.ക്യു.എസ് വേൾഡ് യൂണിവേഴ്സിറ്റി റാങ്കിങ്ങ് പരിശോധിച്ചാൽ ലോകോത്തര നിലവാരമുള്ള നാനൂറ് സർവ്വകലാശാലകളുടെ പട്ടികയിൽ നമ്മുടെ ഒരു കേന്ദ്ര സർവ്വകലാശാലക്കും സ്ഥാനം നേടാനായിട്ടില്ല.ചില ഐ.ഐ.ടി കളും ഐ.ഐ.എസ്.സി കളും ഇതിൽ ഇടം നേടിയിട്ടുണ്ട് എന്നത് വസ്തുതയാണ്. എന്നാൽ കേന്ദ്ര സർവ്വകലാശാലകളുടെ അവസ്ഥ പരിതാപകരമാണ്. പുതിയ സർവകലാശാലകൾ സ്ഥാപിക്കുന്നതിലല്ല കാര്യം. അവയുടെ ഗുണനിലവാരം ഉയർത്തുന്നതിനാണ് ഊന്നൽ നൽകേണ്ടത്.

രാജ്യത്ത് എട്ടായിരത്തിലധികം അധ്യാപക തസ്തികകൾ ഒഴിഞ്ഞ് കിടക്കുകയാണ്. നിയമനം നടത്തിയതിന്റെ 40 ശതമാനവും സ്ഥിര അധ്യാപകരല്ല, താൽക്കാലിക ഒഴിവുകളിലേക്ക് പലപ്പോഴും ഉന്നതമായ അക്കാദമിക മികവ് പുലർത്തിയവരെ ലഭിക്കാറുമില്ലയെന്നും കെ.കെ.രാഗേഷ് എം.പി കുറ്റപ്പെടുത്തി. രാജ്യത്തുള്ള മഹാ ഭൂരിപക്ഷം വിദ്യാർത്ഥികളും ഉന്നത വിദ്യാഭ്യാസത്തിനെ ആശ്രയിക്കുന്നത് സംസ്ഥാന സർവകലാശാലകളെയും അഫിലിയേറ്റ് കോളേജുകളെയുമാണ്. ഇവക്കുള്ള യു.ജി.സി വിഹിതം വൻതോതിൽ കുറക്കുകയാണ് കേന്ദ്രം ചെയ്യുന്നത്.കോത്താരി കമ്മിഷൻ മുതൽ ഉള്ള എല്ലാ കമ്മീഷനുകളും ജി ഡി പി യുടെ ആറ് ശതമാനം വിദ്യാഭ്യാസ മേഖലക്കായി നീക്കി വെക്കണം എന്ന് വിഭാവനം ചെയ്തിട്ടുണ്ട്.

നാളിത് വരെ ഈ ലക്ഷ്യത്തിലെത്താൻ കഴിഞ്ഞിട്ടില്ലയെന്നും അദ്ദേഹം പറയുന്നു. കേന്ദ്ര ബഡ്ജറ്റിൽ 10 ശതമാനം വിദ്യാഭാസത്തിനായി നീക്കിവെക്കണം . എന്നാൽ വൻ തോതിൽ ഈ മേഖലയിൽ കുറവ് വരുത്തി കൊണ്ടിരിക്കുകയാണ്. 2014-15 ൽ 4.1 ശതമാനം ആണ് കേന്ദ്ര ബഡ്ജറ്റിൽ ചിലവഴിച്ചത്.കഴിഞ്ഞ വർഷം 3.17 ശതമാനം ആയി കുറഞ്ഞിരിക്കുകയാണ്.

വിദ്യാഭ്യാസ സെസ് മുഖാന്തരം ശേഖരിച്ച 94000 കോടി രൂപ ചെലവഴിക്കാതെ കെട്ടി കിടക്കുകയാണ് . സെസ് ഇനത്തിൽ ശേഖരിച്ച തുകയുടെ 8 ശതമാനം മാത്രമാണ് ചെലവഴിച്ചത്.സർവകലാശാലകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും മതിയായ ഫണ്ട് ലടിക്കാതെ പ്രയാസ പ്പെടുമ്പോഴാണ് ഈ ദു:സ്ഥിതി. ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണ നിലവാരം മെച്ചപ്പെടുത്താൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും കെ.കെ.രാഗേഷ് എം.പി രാജ്യസഭയിൽ ആവശ്യപ്പെട്ടു.

Read more topics: kerala, MP, KK Ragesh,
English summary
K K Ragesh MP about Tribal University name
topbanner

More News from this section

Subscribe by Email