Monday October 21st, 2019 - 3:52:am
topbanner

ജോളി സ്‌നേഹത്തോടെ തന്നത് വാങ്ങി കുടിച്ചപ്പോള്‍ കണ്ണിലാകെ മഞ്ഞവെളിച്ചം കയറി.....കൊലപാതക ശ്രമത്തെപ്പറ്റി റെഞ്ചി

Raji Mejo
 ജോളി സ്‌നേഹത്തോടെ തന്നത് വാങ്ങി കുടിച്ചപ്പോള്‍ കണ്ണിലാകെ മഞ്ഞവെളിച്ചം കയറി.....കൊലപാതക ശ്രമത്തെപ്പറ്റി റെഞ്ചി

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്ബരയില്‍ അറസ്റ്റിലായ മുഖ്യപ്രതി ജോളിക്കെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി റോയി തോമസിന്റെ സഹോദരി റെഞ്ചി. തന്നെ മുമ്ബ് ജോളി കൊല്ലാന്‍ ശ്രമിച്ചിരുന്നെന്നും, എന്നാല്‍ അന്ന് അത് തിരിച്ചറിഞ്ഞില്ലെന്നും റെഞ്ചി അന്വേഷണ സംഘത്തോട് പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ജോളി സ്‌നേഹത്തോടെ അരിഷ്ടം നല്‍കിയപ്പോള്‍ അത് കുടിച്ചെന്നും എന്നാല്‍ പെട്ടെന്ന് അവശയായെന്നും റെഞ്ചി പറയുന്നു. കണ്ണില്‍ ഇരുട്ട് കയറുകയും ഓക്കാനിക്കുകയും ചെയ്തു. കാലുകള്‍ ചലിപ്പിക്കാന്‍ സാധിക്കാതായി. കണ്ണിലേക്ക് മഞ്ഞവെളിച്ചം വന്നു. ബോധം പോകുന്നത് പോലെ തോന്നി. ലിറ്റര്‍ കണക്കിന് വെള്ളം കുടിച്ച ശേഷമാണ് സാധാരണ നിലയിലായത്. സ്വപ്രയത്‌നം കൊണ്ടാണ് അന്ന് മരണത്തില്‍ നിന്ന് രക്ഷപ്പെട്ടതെന്ന് റെഞ്ചി കൂട്ടിച്ചേര്‍ത്തു. അതേസമയം, അന്ന് തനിക്ക് സംശയമൊന്നും തോന്നിയില്ലെന്നും കുടുംബത്തിലെ മറ്റ് മരണങ്ങള്‍ പുറത്ത് വന്നതോടെയാണ് അത് കൊലപാതക ശ്രമമായിരുന്നെന്ന് മനസിലായതെന്നും റെഞ്ചി പറഞ്ഞു.

ആരെയും തേജോവധം ചെയ്യാന്‍ ശ്രമിച്ചിട്ടില്ലെന്നും,മാതാപിതാക്കളുടെ മരണത്തിലെ ദുരൂഹതയെപ്പറ്റി അറിയാനാണ് ശ്രമിച്ചതെന്നും റെഞ്ചി കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. തെറ്റു ചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്നായിരുന്നു ജോളിയുടെ മകന്റെ പ്രതികരണം.

 

English summary
Jolly investigation koodathayi renchi
topbanner

More News from this section

Subscribe by Email