മുഖ്യമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവായി നിയമിച്ച ജിജി തോംസതോംസണ് അഡ്വ. ജഹാംഗീർ റസാഖ് പാലേരിയുടെ തുറന്ന കത്ത്
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
മിസ്റ്റര്‍ ജിജി തോംസണ്‍ , Chief Secretary GoK ,
നികുതി നല്കുന്ന ഒരു പൌരന്, അല്ലെങ്കില്‍ ഒരു കേരളീയന് എന്നീ നിലകളില്‍ ചില ചോദ്യങ്ങള്‍ ചോദിക്കാതെ വയ്യ. ഇത് എന്റെത് മാത്രമാകില്ല, ബഹുഭൂരിപക്ഷം മലയാളികളുടെയും ചോദ്യങ്ങള്‍ ആയിരിക്കുമെന്ന് താങ്കള്‍ക്കും അറിയാമെന്നു കരുതുന്നു.
മിസ്റ്റര്‍ ഓഫീസര്‍,
1) ഈസര്‍ക്കാരിന്റെ ഭരണം തീരാന്‍ ആഴ്ചകള്‍ മാത്രമുള്ള സമയത്ത് കേരളം കണ്ട ഏറ്റവും നാണംകെട്ട മുഖ്യമന്ത്രിയും, രാഷ്ട്രീയ നേതാവുമായ Oommen Chandy യുടെ ഉപദേശകനായി ക്യാബിനറ്റ് പദവിയോടെ താങ്കളെ നിയമിക്കുന്ന വാര്‍ത്തകള്‍ ശരിയല്ലേ ?!
2) ആ വാര്‍ത്ത ശരിയെങ്കില്‍ എന്താണ് ഈ പദവിയുടെ യുക്തിയും ലക്ഷ്യവും മിസ്റ്റര്‍? മന്ദബുദ്ധിയോ, ഭിന്നശേഷിക്കാരനോ അല്ലാത്ത ഉമ്മന്‍ചാണ്ടിയ്ക്ക് ഈ വൈകിയ വേളയില്‍ എന്തൊക്കെ കാര്യങ്ങളിലാണ് താങ്കളുടെ ഉപദേശങ്ങള്‍ വേണ്ടത് ?! ഏതൊക്കെ കാര്യങ്ങളില്‍ ഉമ്മന്‍ചാണ്ടിയ്ക്ക് ഉപദേശം നല്കുവാന് യോഗ്യനായ മനുഷ്യനാണ് താങ്കള്‍ ? അങ്ങിനെ താങ്കള്‍ ഒരു പ്രഗല്ഭനാണ് എന്ന് തെളിയിച്ച മുന്നനുഭവങ്ങള്‍ എന്തൊക്കെയാണ് ഇന്നാട്ടിലെ മനുഷ്യര്‍ക്കുള്ളത് ?!
3) നാമമാത്രമായി മാസത്തില്‍ ഒറ്റരൂപാ മാസ ശമ്പളം വാങ്ങി, ബാക്കി ഖജനാവിലേക്ക് തിരിച്ചു നല്കി , ആഡംബരകാറോ, മറ്റു സര്‍ക്കാര്‍ വാഹനമോ ഉപയോഗിക്കാതെ പഴയ കോളേജ് കാലത്തെ സൈക്കിള്‍ റിപ്പയര്‍ ചെയ്തെടുത്തു , അത് ചവിട്ടിപ്പോയി ഉമ്മന്‍ചാണ്ടിയെ നിത്യവും ഉപദേശിക്കാന്‍ അല്ലല്ലോ താങ്കളുടെ പ്ലാന്‍..? താങ്കളെ സഹായിക്കാന്‍ മറ്റു ഉദ്യോഗസ്ഥരും, പരിവാരങ്ങളും, സഹായികളും വേണ്ടി വരില്ലേ ?! എന്ന്വച്ചാല്‍ ഞങ്ങളുടെ നികുതിപ്പണത്തില്‍ നിന്ന് പെരുംകൊള്ള നടത്താനാണ് താങ്കളുടെ പുതിയ തസ്തിക എന്ന് പറഞ്ഞാല്‍ നിഷേധിക്കാനാകുമോ ?!
4) മിസ്റ്റര്‍ ഓഫീസര്‍, ഔദ്യോഗിക വസതി മോടി പിടിപ്പിക്കാന്‍ ഞങ്ങളുടെ നികുതിപ്പണത്തില്‍ നിന്ന് കോടികള്‍ കയ്യിട്ടു വാരിയതാണോ, ഉമ്മന്‍ചാണ്ടിയ്ക്ക് വഴങ്ങാത്ത സത്യസന്ധരായ ഉദ്യോഗസ്ഥരെ വേട്ടയാടാന്‍ രാഷ്ട്രീയ ഗുണ്ടാപ്പണി എടുത്തതാണോ താങ്കളെ ഈ നവീനവും, കേരള ചരിത്രത്തില്‍ ഇന്നുവരെ കേട്ടിട്ടില്ലാത്തതുമായ പദവിക്ക് യോഗ്യനാക്കിയത് ?! ജേക്കബ് തോമസിനെ മുതല്‍, ഭക്ഷ്യ വസ്തുക്കളില്‍, കറിപൌഡര്കളില് മായം കലര്‍ത്തുന്ന മാഫിയക്കെതിരെ നടപടിയെടുത്ത IAS ഉദ്യോഗസ്ഥയെവരെ വേട്ടയാടിയ നാണം കെട്ട സര്‍വീസ് ചരിത്രമല്ലാതെ മറ്റെന്താണ് താങ്കളുടെ ഇക്കാലത്തെ സര്‍വീസിനിടയില്‍ ചൂണ്ടിക്കാനിക്കുവാനുള്ളത്..?!
5) കേരളം ഇന്ന് നേരിടുന്ന ഏതെങ്കിലും നീറുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുവാന്‍ ഭരണകൂടത്തെ സഹായിക്കാനാകുന്ന വിദഗ്ധന്‍ (Expert) ആണോ താങ്കള്‍ ? ആണെങ്കില്‍ അത് ഏതു മേഖലയിലാണ് താങ്കളുടെ വൈദഗ്ദ്യം എന്നത് നിഷ്കളങ്കമായ ചോദ്യമാണ് ?!
6) വിവരാവകാശ കമ്മീഷണര്‍ ആകുവാന്‍ അപേക്ഷ നല്കിയ താങ്കള്‍ അത് നട്ടെല്ല് പണയപ്പെടുത്തിയ വിന്‍സന്റ് പോളിന് "സംവരണം"ചെയ്തിരിക്കുകയാണ് എന്നറിഞ്ഞപ്പോള്‍ ,ആ അപേക്ഷ പിന്‍വലിക്കുകയും, പകരം സംവിധാനത്തിന് വാശി പിടിച്ചപ്പോള്‍ ഉണ്ടാക്കിയതുമല്ലേ, ഞങ്ങള്‍ ജനങ്ങളുടെ ചിലവില്‍ ഉണ്ടാക്കിയ, ഈ "ഉപദേശക വിഡ്ഢി വേഷം?!"
7) ഇലക്ഷന് കമ്മീഷന്റെ തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നു കഴിഞ്ഞാല്‍ യാതൊരുവിധ ക്ഷേമ- വികസന പ്രവര്‍ത്തനങ്ങളും നടത്തുവാന്‍ കഴിയില്ല എന്നിരിക്കേ, താങ്കളുടെ പദവി കേവലം പ്രഹസനം മാത്രമാണ് എന്നറിയാത്തവരാണോ അരിയാഹാരം കഴിക്കുന്ന മലയാളികള്‍ ?!
8) ഈ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അവസാന ശ്വാസം വലിക്കുന്ന ഈ വൈകിയ വേളയില്‍ നടത്തുന്ന മറ്റു "പകല്‍കൊള്ളകള്‍" താങ്കളുടെ ശ്രദ്ധയില്‍ പെടാഞ്ഞിട്ടാണോ , അതോ "കത്തുന്ന പുരയില്‍ നിന്ന് ഊരുന്ന കഴുക്കോല് എനിക്കും ലാഭം" എന്ന് കരുതിയാണോ താങ്കള്‍ ഈ അശ്ലീല രാഷ്ട്രീയത്തിന് കൂട്ടുനില്‍ക്കുന്നത്..?
9) തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ കൂടെ പഴയ KSU നേതാവായിരുന്ന താങ്കള്‍ , രാഷ്ട്രീയത്തില്‍ പച്ചപിടിക്കാതെ സിവില്‍ സര്‍വീസ് തേടിപ്പോകുകയും, പകല്ക്കൊള്ളയായിരുന്ന "ലാലിസം" ഉള്‍പ്പെടെയുള്ള പ്രഹസന നാടകങ്ങള്‍ക്ക് കൂട്ടുനില്‍ക്കുകയും, തിരുവഞ്ചൂരിനെ ഉള്‍പ്പടെ രക്ഷിക്കാന്‍ കൈമെയ് മറന്നു പ്രയത്നിച്ചതിനും, ഞങ്ങള്‍ ജനങ്ങളുടെ ചിലവിലുള്ള ആഡംബരമല്ലേ മിസ്റ്റര്‍ ഈ പ്രത്യുപകാരം..?!
10) മിസ്റ്റര്‍ ഓഫീസര്‍, 29 പേർക്ക് അദീഷനൽ ചീഫ് സെക്രടറി റാങ്ക്. ആരോപണ വിധേയനായ രിട്ടയെരദ് ഡിജിപിക്ക് ചീഫ് സെക്രടറി റാങ്കിൽ ചീഫ് വിവരാവകാശ കമ്മീഷണർ ജോലി. അതും സമിതി അംഗമായ പ്രതിപക്ഷ നേതാവിന്റെ എതിര്‍പ്പിനു പുല്ലു വില നല്‍കിക്കൊണ്ട്. പാർട്ടി നേതാക്കൾക്ക് വീതം വച്ച് വിവരാവകാശ കമ്മീഷണർ പദവി. എയ്ഡെഡ് സ്കൂൾ അധ്യാപകന് സെക്രടറി റാങ്കിൽ നിയമനം.
ഇഷ്ടക്കാർക്കെല്ലാം സെക്രടരിയെട്ടിൽ സ്ഥിര നിയമനം. മുടങ്ങി കിടക്കുന്ന കെട്ടിടങ്ങളും മണ്ണ് മാന്തലും പാടം നികത്തലും ഒക്കെ നടത്താൻ പ്രത്യേക ഏജന്റുമാർ. സാമ്പത്തിക ദുര്‍വ്യയത്തിന്റെ കാരണം പറഞ്ഞു കെ എം മാണി മരവിപ്പിച്ചു വച്ചിരുന്ന സകല നിയമനങ്ങളും പൊടിതട്ടിയെടുക്കല്‍, ഭൂമാഫിയക്കും, ഫ്ലാറ്റ് മാഫിയക്കും തുടങ്ങി സകല ദേശവിരുദ്ധര്‍ക്കും അഴിഞ്ഞാടാന്‍ അവസരം..
തുടങ്ങി ഒരു ജാനാധിപത്യ സങ്കല്‍പ്പത്തില്‍ ചെയ്യാനരുതാത്ത സകല രാഷ്ട്രീയ തിന്മകളുടെയും അശ്ലീല- ദുര്‍ഗന്ധ ഭാണ്ടമായ ഈ സര്‍ക്കാരില്‍ മറ്റൊരു നാണക്കെടിന്റെയും , അപമാനത്തിന്റെയും പേരായി സര്‍വീസില്‍ നിന്ന് ഇറങ്ങിപ്പോകുവാന് മാത്രം എന്ത് ഗതികേടാണ് മിസ്റ്റര്‍ താങ്കള്‍ക്കുള്ളത്..?!
എന്ന്,
- ഈ മാഫിയാ ഭരണകൂടത്തിന്റെ ജനാധിപത്യ വിരുധതകളില് ആശങ്കയുള്ള ഒരു പൗരന്..! -
കണ്ണൂര്‍ എയര്‍പോര്‍ട്ട് പാതിപോലും പൂര്‍ത്തിയായില്ല; പരീക്ഷണപ്പറക്കല്‍ തട്ടിപ്പ് [ചിത്രങ്ങള്‍]