Sunday October 20th, 2019 - 1:23:am
topbanner

നവമാധ്യമങ്ങളിലൂടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വ്യക്തിഹത്യ നടത്തുന്നു; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ജോയ്‌സ് ജോര്‍ജ്

JB
നവമാധ്യമങ്ങളിലൂടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വ്യക്തിഹത്യ നടത്തുന്നു; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ജോയ്‌സ് ജോര്‍ജ്

ഇടുക്കി: കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളിലൂടെ തനിക്കെതിരെ വ്യക്തിഹത്യ നടത്തിയെന്ന ആരോപണവുമായി ഇടുക്കി മണ്ഡലത്തിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ജോയ്‌സ് ജോര്‍ജ്. നവമാധ്യമങ്ങളിലൂടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വ്യക്തിഹത്യ നടത്തുകയും മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ വ്യാജപ്രചാരണം നടത്തുകയും ചെയ്യുന്നുവെന്ന് ആരോപിച്ച് ജോയ്‌സ് ജോര്‍ജ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറിവോടെയാണ് തനിക്കെതിരെ വ്യക്തിഹത്യ നടത്തുന്നതെന്ന് ജോയ്‌സ് ജോര്‍ജ് ആരോപിച്ചു. എം പി സ്ഥാനം ഉപയോഗിച്ച് സഹോദരന് നിര്‍മാണ കരാര്‍ ലഭിക്കാനായി ഇടപെട്ടു എന്ന് ആരോപണം ഉന്നയിച്ച കോണ്‍ഗ്രസ് നേതാവിനെതിരെയും പരാതിയില്‍ പരാമര്‍ശമുണ്ട്. തനിക്കെതിരെ വ്യക്തിഹത്യ നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ എ ഡി എം ചെയര്‍മാനായി രൂപീകരിച്ച കമ്മിറ്റിയ്ക്കും ജോയ്‌സ് ജോര്‍ജ് പരാതി നല്‍കിയിട്ടുണ്ട്.

ഇടുക്കി ലോക്‌സഭാ മണ്ഡലത്തില്‍ ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ പിന്തുണയോടെയാണ് സിപിഎം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ജോയ്‌സ് ജോര്‍ജ് മത്സരിക്കുന്നത്. എല്‍ഡിഎഫ് പിന്തുണയോടെ ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചാണ് കഴിഞ്ഞ തവണ ജോയ്‌സ് ജോര്‍ജ് ലോക്‌സഭയിലെത്തിയത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസാണ് ജോയ്‌സ് ജോര്‍ജിന്റെ എതിരാളി.

 

English summary
JOYICE GEORGE FILLLED COMPLANT TO ELECTION COMMISSION
topbanner

More News from this section

Subscribe by Email