Wednesday February 19th, 2020 - 3:38:pm
topbanner

എല്ലാ വീട്ടിലും ഇന്‍റര്‍നെറ്റ് എന്നതാണ് സർക്കാർ ലക്ഷ്യം : ജെ മേഴ്‌സിക്കുട്ടിയമ്മ

Anusha unni
എല്ലാ വീട്ടിലും ഇന്‍റര്‍നെറ്റ് എന്നതാണ് സർക്കാർ ലക്ഷ്യം : ജെ മേഴ്‌സിക്കുട്ടിയമ്മ

കൊല്ലം : എല്ലാ വീട്ടിലും ഇന്‍റര്‍നെറ്റ് എന്നതാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. കേബിൾ ടിവി ഓപ്പറേറ്റേഴ്‌സ് കൊല്ലം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

25 ലക്ഷത്തോളം വീടുകളിൽ സൗജന്യ ഇന്‍റര്‍നെറ്റ് കണക്ഷൻ ഉറപ്പാക്കുക എന്നത് സർക്കാർ ദൗത്യം ആണ്. ഇത് എൽഡിഎഫിന്‍റെ പ്രകടനപത്രികയിൽ ഉൾപ്പെട്ടിട്ടുള്ള കാര്യമാണ്. കോർപറേറ്റുകൾക്ക് ഈ ദൗത്യം കൈമാറുന്നതിന് പകരം ഗ്രാമാന്തരങ്ങളിൽ പടർന്ന് പന്തലിച്ചിരിക്കുന്ന കേബിൾ ശൃംഖലയുടെ സേവനം ഇതിനായി ഉപയോഗപ്പെടുത്താൻ ശ്രമിക്കും. സർക്കാർ ശ്രമത്തിനൊപ്പം കേബിൾ ഓപ്പറേറ്റേഴ്‌സും പങ്കുചേരണമെന്നും മന്ത്രി പറഞ്ഞു.

ജില്ലാ സമ്മേളനത്തിൽ എൻകെ പ്രേമചന്ദ്രൻ എംപി, സിഒഎ സംസ്ഥാന പ്രസിഡൻറ് കെ വിജയകൃഷ്ണൻ, ബിനു ശിവദാസ്, പ്രൊഫസർ എ ശ്രീധരൻപിള്ള, എ വിജയൻ തുടങ്ങിയവർ പങ്കെടുത്തു.

Read more topics: kollam,mercy kutty amma
English summary
J Mercykuttyamma about internet in every home
topbanner

More News from this section

Subscribe by Email