Saturday November 28th, 2020 - 4:57:am

100 കോടി പലിശ രഹിത വായ്പ പദ്ധതി ഉള്‍നാടന്‍ മത്സ്യതൊഴിലാളികള്‍ക്കും പ്രയോജനകരമാകും: മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ

fasila
100 കോടി പലിശ രഹിത വായ്പ പദ്ധതി ഉള്‍നാടന്‍ മത്സ്യതൊഴിലാളികള്‍ക്കും പ്രയോജനകരമാകും: മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ

കോട്ടയം: സര്‍ക്കാര്‍ പ്രഖ്യാപിച്ച 100 കോടി പലിശ രഹിത വായ്പ പദ്ധതി ഉള്‍നാടന്‍ മത്സ്യതൊഴിലാളികള്‍ക്കും പ്രയോജനകരമാകുമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. പ്രളയാനന്തര പുനരുജ്ജീവനത്തിന്റെ ഭാഗമായാണ് മത്സ്യതൊഴിലാളികള്‍ക്ക് പ്രത്യേക പലിശരഹിത വായ്പ അനുവദിക്കുന്നതെന്ന് ഫിഷറീസ് വകുപ്പ് ജില്ലയില്‍ നടപ്പാക്കുന്ന പ്രളയാനന്തര പാക്കേജിന്റെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് മന്ത്രി വ്യക്തമാക്കിയിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മത്സ്യഫെഡിന്റെ സഹകരണത്തോടെ 100 കോടി രൂപ പലിശരഹിതമായി അനുവദിക്കുന്നതാണ് പദ്ധതി. മത്സ്യത്തൊഴിലാളികള്‍ക്ക് വള്ളവും വലയും ഉള്‍പ്പെടെയുള്ള ജീവനോപാധികള്‍ വാങ്ങാന്‍ സഹായിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം' നിലവില്‍ 55 ലക്ഷം രൂപ ജീവനോപാധികള്‍ വാങ്ങുന്നതിനായി നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്തെ പാടെ തകര്‍ത്ത പ്രളയത്തില്‍ മത്സ്യത്തൊഴിലാളികള്‍ മാതൃകാപരമായ രക്ഷാപ്രവര്‍ത്തനങ്ങളാണ് നടത്തിയതെന്ന് മന്ത്രി പറഞ്ഞു. മത്സ്യകൃഷി പുനഃസ്ഥാപനത്തിന് 40 കോടി രൂപ ഈ വര്‍ഷം നീക്കിവെച്ചിട്ടുണ്ട്. ഉയര്‍ന്ന ഗുണനിലവാരവും ഉല്‍പാദന ശേഷിയുമുള്ള മത്സ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നത്.

ഇവയുടെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ പ്രത്യേക സീഡ് സെന്റര്‍, ബയോട്ടിക് ലാബ് തുടങ്ങിയവ സ്ഥാപിക്കും. നിലവാരമുള്ള മത്സ്യം ലഭ്യമാക്കാന്‍ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം 70 മത്സ്യ മാര്‍ക്കറ്റുകള്‍ സ്ഥാപിക്കാനും ലക്ഷ്യമിടുന്നുണ്ട്.

ഇതോടെ സംസ്ഥാനത്തെ മത്സ്യ മേഖല സ്വയംപര്യാപ്തമാകുമെന്നും മന്ത്രി പറഞ്ഞു. മത്സ്യകൃഷിയുടെ പ്രളയാനന്തര പുന:സ്ഥാപനത്തിനു വേണ്ടി ഫിഷറീസ് വകുപ്പ് ജില്ലയിലെ മത്സ്യകര്‍ഷകര്‍ക്ക് വേണ്ടി 6.97 കോടി രൂപയാണ് നീക്കിവെച്ചിട്ടുള്ളത്.

ഇതിന്റെ ആദ്യ ഗഡുവായി അനുവദിച്ചിട്ടുള്ള 2.15 കോടി രൂപയുടെ പാക്കേജിന്റെയും മത്സ്യത്തൊഴിലാളി-മത്സ്യകര്‍ഷകര്‍ക്ക് സംഭവിച്ച ജീവനോപാധി നാശനഷ്ടങ്ങള്‍ക്കുളള 1.58 കോടി രൂപയുടെ ധനസഹായ വിതരണവും മന്ത്രി നിര്‍വഹിച്ചു.

സമ്മേളനത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സണ്ണി പാമ്പാടി, നഗരസഭ കൗണ്‍സിലര്‍ എസ്. ഗോപകുമാര്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. ജയശ്രീ, അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. ആര്‍. ജുഗ്‌നു എന്നിവര്‍ പ്രസംഗിച്ചു.

English summary
100 crores interest free loan scheme will beneficial for the inland fishermen: minister J. Mercykutty Amma
topbanner

More News from this section

Subscribe by Email