Saturday November 28th, 2020 - 4:53:am

ഉൾനാടൻ കടലോര മത്സ്യ കൃഷി വ്യാപിപ്പിക്കും: മന്ത്രി ജെ. മേഴ്‌സികുട്ടിയമ്മ

fasila
ഉൾനാടൻ കടലോര മത്സ്യ കൃഷി വ്യാപിപ്പിക്കും: മന്ത്രി ജെ. മേഴ്‌സികുട്ടിയമ്മ

തിരുവനന്തപുരം: ഉൾനാടൻ കടലോര മത്സ്യകൃഷി വ്യാപിപ്പിക്കുമെന്ന് ഫിഷറീസ് വകുപ്പു മന്ത്രി ജെ. മേഴ്‌സികുട്ടിയമ്മ. വർക്കല, ഓടയം ഫിൻഫിഷ് റെയറിംഗ് യൂണിറ്റും കുട്ടികളുടെ പാർക്കും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. പൊതുതാത്പര്യം സംരക്ഷിച്ച് കടലോര കാഴ്ചകൾ ഉപയോഗപ്പെടുത്തി ടൂറിസം മേഖലയെ ശാക്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഫിഷറീസ് വകുപ്പിനു കീഴിലുള്ള കേരളാ ജലകൃഷി വികസന ഏജൻസിയുടെ (അഡാക്ക്) ഹാച്ചറി കോംപ്ലക്‌സിലാണ് 1.8 കോടി ചെലവിട്ട് തീരദേശ വികസന കോർപ്പറേഷൻ ഫിൻഫിഷ്‌റിയറിംഗ് യൂണിറ്റ് നിർമിച്ചിരിക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കരിമീൻ കുഞ്ഞുങ്ങളെ ടാങ്കിലേക്കു നിക്ഷേപിച്ചാണ് മന്ത്രി ഉദ്ഘാടനം നിർവഹിച്ചത്. തീരദേശ വികസന കോർപ്പറേഷൻ മുഖേന 180 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച ഫിൻഫിഷ്‌റിയറിംഗ് യൂണിറ്റ് കരിമീൻ കുഞ്ഞുങ്ങളെ ടാങ്കിലേക്ക് നിക്ഷേപിച്ചു കൊണ്ടാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്. പ്രതിവർഷം മൂന്നു ലക്ഷത്തോളം ഓരുജല മത്സ്യങ്ങളെ പരിപാലിക്കാനുള്ള സൗകര്യം ഇവിടുണ്ട്. പദ്ധതിയിലൂടെ ഓരുജല കർഷകർക്ക് ഗുണനിലവാരമുള്ള മത്സ്യ വിത്തുകൾ ലഭ്യമാകും. അലങ്കാര മത്സ്യങ്ങൾ വിസ്മയകാഴ്ചകൾ ഒരുക്കുന്ന അക്വേറിയം, 3ഡി തിയേറ്റർ ഉൾപ്പെടെയുള്ള കുട്ടികളുടെ പാർക്ക് എന്നിവ നിരവധി തൊഴിലവസരങ്ങൾക്കും വഴിയൊരുക്കും.

പദ്ധതിയിലൂടെ പ്രദേശത്തെ വിനോദ സഞ്ചാര മേഖലയായി ഉയർത്താൻ സാധിക്കുമെന്ന് അധ്യക്ഷ പ്രസംഗത്തിൽ വി. ജോയി എം.എൽ.എ പറഞ്ഞു. പരിപാടിയിൽ വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ .യൂസഫ് , ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, ജനപ്രതിനിധികൾ, ഫിഷറീസ് ഡയറക്ടർ എസ്. വെങ്കടേസപതി, നഗരസഭ ചെയർപേഴ്‌സൺ ബിന്ദു ഹരിദാസ് , കെ.സി.എ.ഡി.സി ചീഫ് എൻജിനിയർ കൃഷ്ണൻ ബി.റ്റി, തീരദേശ വികസന കോർപ്പറേഷൻ ബോർഡ് അംഗം എഫ്. നഹാസ്, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

English summary
minister J. Mercykutty Amma about inland coastal fish farming
topbanner

More News from this section

Subscribe by Email