Thursday January 23rd, 2020 - 5:54:pm
topbanner

ഐ .ഏ .പി .സി അറ്റ്‌ലാന്റാ ചാപ്റ്ററിന്റെ 2019 ലെ പ്രവർത്തനോദ്ഘാടനവും ഭാരവാഹികളുടെ സ്ഥാനാരോഹണവും ഉജ്ജ്വലമായി

Anusha Aroli
ഐ .ഏ .പി .സി  അറ്റ്‌ലാന്റാ ചാപ്റ്ററിന്റെ  2019 ലെ പ്രവർത്തനോദ്ഘാടനവും ഭാരവാഹികളുടെ സ്ഥാനാരോഹണവും ഉജ്ജ്വലമായി

അറ്റ്‌ലാന്റാ : ഇൻഡോ അമേരിക്കൻ  പ്രസ്‌ ക്ലബ്  അറ്റ്‌ലാന്റാ  ചാപ്റ്ററിന്റെ 2019 ലെ ഭാരവാഹികളുടെ സ്ഥാനാരോഹണവും പ്രവർത്തനോൽഘാടനവും മെയ് അഞ്ചാം തീയതി അറ്റ്ലാന്റാ ഹിൽട്ടൺ  ഹോട്ടലിൽ വെച്ച് പ്രൗഢഗംഭീരമായി നടത്തപ്പെട്ടു .ഐ ഏ പി സി യുടെ നാഷണൽ ജനറൽ സെക്രട്ടറി മാത്തുക്കുട്ടി ഈശോ സംഘടനയുടെ ഇതുവരെയുള്ള വിജയ ചരിത്രങ്ങൾ സംക്ഷിപ്തമായി സദസിന് പങ്കുവെച്ചുകൊണ്ടാണ് ചടങ്ങുകൾക്ക് തുടക്കം കുറിച്ചത് .
 
ഐ ഏ പി സി യുടെ സ്ഥാപക ചെയർമാനായ ജിൻസ്മോൻ സഖറിയ പുതിയ ഭാരവാഹികളായ  മിനി  നായർ (പ്രസിഡന്റ് ), ലൂക്കോസ് തര്യൻ (വൈസ് പ്രസിഡന്റ് ), ജോമി ജോർജ് (സെക്രട്ടറി), ജോസഫ് വർഗീസ് (ട്രഷറർ) എന്നിവരോടൊപ്പം  അഡ്വൈസറി ബോർഡ് ചെയർമാൻ ആന്റണി തളിയത്ത്  ബോർഡ് അംഗങ്ങളായ പ്രകാശ് ജോസഫ്, അലക്സ് തോമസ് , ഹർമീത് സിങ് , ലാഡാ ബേദി  തുടങ്ങിയവർക്ക് സത്യപ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു .
 
തുടർന്ന് നടന്ന പൊതുയോഗത്തിൽ  അറ്റലാന്റയിലെ സിറ്റിയിലെയും കൗണ്ടിയിലെയും  പുതുതായി സ്ഥാനമേറ്റ ഉന്നതാധികാരികൾ മുഖ്യ സന്ദേശങ്ങൾ പങ്കുവെച്ചു . ഉത്‌ഘാടനം നിർവഹിച്ച ഗ്വിന്നേറ്റ്  സുപ്പീരിയർ കോർട്ട് ചീഫ് ജഡ്ജ്  ജോർജ് ഹച്ചിൻസൺ , അറ്റലാന്റയിലെ  ഇന്ത്യൻ  കോൺസൽ  ജനറൽ ഡോ: സ്വാതി കുൽക്കർണി, സ്‌നെൽവിൽ സിറ്റി മേയർ മിസ്സിസ് ബാർബ്ബറാ ബെൻഡർ , ഗാന്ധി ഫൗണ്ടേഷൻ ചെയർമാൻ മി .സുഭാഷ് റസ്ദാൻ  , പ്രമുഖ സാമൂഹ്യ പ്രവർത്തകൻ നരേന്ദർ ജി റെഡ്‌ഡി തുടങ്ങിയ വിശിഷ്ടാതിഥികൾ സ്വതന്ത്ര പത്രപ്രവർത്തനത്തിന്റെ പ്രത്യേകതകളെപ്പറ്റിയും അതിൽ പ്രസ് ക്ലബുകളുടെ ഉത്തരവാദിത്വങ്ങളെപ്പറ്റിയും ഉദ്‌ബോധിപ്പിച്ചുകൊണ്ട് ആശംസാസന്ദേശങ്ങൾ പങ്കുവെച്ചു.
 
ഈയവസരത്തിൽ അറ്റലാന്റയിലെ തിരഞ്ഞെടുക്കപ്പെട്ട മാധ്യമ പ്രവർത്തകരെയും സാമൂഹ്യ പ്രവർത്തകരെയും  ആദരിക്കുകയുണ്ടായി . വീണ റാവു (ജേർണലിസം എക്സലൻസ് ), വിനോദ് ശർമ്മ (ഫോട്ടോഗ്രാഫി എക്സലൻസ് ),അഞ്ജലി ഛാബ്രിയ  (വിഷ്വൽ മീഡിയ എക്സലൻസ്), ശിവ അഗർവാൾ (ലൈഫ് ടൈം   അച്ചീവ്‌മെന്റ് ), ഡോ.മാത്യു കണ്ടത്തിൽ (ഹ്യുമാനിറ്റേറിയൻ അവാർഡ്  ),നാരായൺ സേവാ സൻസ്ഥാൻ (കമ്മ്യുണിറ്റി സർവീസ്  അവാർഡ് )  പബ്സ് രാഘവ ( എന്റർപ്രെണർ  അവാർഡ് ) തുടങ്ങിയ ഏഴു പേർക്ക് പ്രശംസാപത്രവും ഫലകവും സമ്മാനിക്കുകയുണ്ടായി .
 
ഐ ഏ പി സി അറ്ലാന്റാ ചാപ്റ്റർ  മുൻ ഭാരവാഹികളായ ഡോമിനിക് ചാക്കോനാൽ,   പ്രസാദ് ഫിലിപ്പോസ് , ജമാലുദീൻ ,തോമസ്  കല്ലടാന്തിയിൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു .  ഐ ഏ പി സി നാഷണൽ എക്സിക്കുട്ടീവ് അംഗങ്ങൾ ആയ അനിൽ അഗസ്റ്റിൻ , സാബു മന്നാംകുളം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. അറ്റലാന്റയിലെ വിവിധ ഭാഷകളിലെ എല്ലാ പത്ര ദൃശ്യ മാധ്യമപ്രവർത്തകരുടെയും , സാമൂഹ്യ പ്രവർത്തകരുടെയും നിറ സാന്നിധ്യം പ്രത്യേക ശ്രദ്ധ പിടിച്ചു പറ്റി . തുടർന്ന് ബിനു  കാസിമിന്റെയും , മുസ്തഫ അജ്‌മേരിയുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ച   വർണ്ണാഭമായ കലാപരിപാടികളും,തുടർന്ന്  ഡിന്നറുമായി സമുചിതം ചടങ്ങുകൾ അവസാനിച്ചു. ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ്ബിന്റെ  കഴിഞ്ഞ ആറു വർഷത്തെ ജൈത്രയാത്രയിൽ  അറ്റ്ലാന്റയിലെ ചടങ്ങുകൾ തിലകക്കുറിയായി മാറി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

English summary
the launch of the IAPC Atlanta chapter the upbringing of the office bearers was magnificent inauguration of the year 2019
topbanner

More News from this section

Subscribe by Email