Sunday April 5th, 2020 - 3:14:am
topbanner

ഹെയ്ദി സാദിയ വിവാഹിതയായി

Anusha unni
ഹെയ്ദി സാദിയ വിവാഹിതയായി

കേരളത്തിലെ ആദ്യ ട്രാന്‍സ് വുമണ്‍ ജേര്‍ണലിസ്റ്റ് ഹെയ്ദി സാദിയ വിവാഹിതയായി. ഹരിപ്പാട് കരുവാറ്റ സ്വദേശി അഥര്‍വ് മോഹനാണ് വരന്‍. തിരുവനന്തപുരത്ത് സ്വകാര്യ കമ്പനിയില്‍ അക്കൗണ്ടന്റാണ് അഥര്‍വ്. എറണാകുളം ടിഡിഎം ഹാളില്‍ വച്ചായിരുന്നു വിവാഹം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സത്യസായി ഓര്‍ഫനേജ് ട്രസ്റ്റും എറണാകുളം കരയോഗവും ചേര്‍ന്നാണ് വിവാഹം നടത്തിയത്. ട്രാന്‍സ് ജെന്‍ഡര്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റായ രഞ്ജു രഞ്ജിമാരുടെ വളര്‍ത്തുമകളാണ് ഹെയ്ദി സാദിയ. ശ്രീ
കരുവാറ്റ തട്ടുപുരക്കല്‍ മോഹനന്റേയും ലളിതയുടെയും മകനായ അഥര്‍വ് ട്രാന്‍സ്ജെന്‍ഡര്‍ ദമ്പതികളായ ഇഷാന്‍ കെ.ഷാന്‍, സൂര്യ എന്നിവരുടെ വളര്‍ത്തുമകനാണ്. സുഹൃത്തുക്കളും ബന്ധുക്കളുമടക്കം നിരവധി പേർ വിവാഹത്തില്‍ പങ്കെടുത്തു.

തിരുവനന്തപുരം പ്രസ് ക്ലബില്‍ പഠിക്കുന്ന സമയത്താണ് വിവാഹാലോചനയുമായി അഥര്‍വ് ഹെയ്ദി സാദിയയുടെ വീട്ടിലെത്തുന്നത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ഇരുവരുടെയും വിവാഹനിശ്ചയം നടന്നത്.

Read more topics: thiruvananthapuram,heidi saadiya
English summary
Heidi Saadiya married
topbanner

More News from this section

Subscribe by Email