Sunday March 29th, 2020 - 11:56:pm
topbanner

കൊച്ചിയില്‍ കസ്റ്റഡിയിലെടുത്ത എണ്ണക്കപ്പല്‍ വിട്ടയക്കാന്‍ ഹൈക്കോടതി ഉത്തരവ്

NewsDesk
 കൊച്ചിയില്‍ കസ്റ്റഡിയിലെടുത്ത എണ്ണക്കപ്പല്‍ വിട്ടയക്കാന്‍ ഹൈക്കോടതി ഉത്തരവ്

അറ്റകുറ്റപ്പണിക്ക് ശേഷം ശ്രീലങ്കന്‍ കപ്പല്‍ ശാലയില്‍ പണം നല്‍കിയില്ലെന്ന പരാതിയില്‍ കൊച്ചിയില്‍ കസ്റ്റഡിയിലെടുത്ത ഇന്ത്യന്‍ എണ്ണക്കപ്പല്‍ വിട്ടയക്കാന്‍ ഹൈക്കോടതി ഉത്തരവ്. കപ്പല്‍ കമ്പനി അധികൃതര്‍ കോടതിയില്‍ ഹാജരായി പണം അടച്ചതിനെത്തുടര്‍ന്നാണ് നടപടി. ഹൈക്കോടതി ഉത്തരവ് പ്രകാരമായിരുന്നു ഫോര്‍ട്ട് കൊച്ചി കോസ്റ്റല്‍ പൊലീസ് കപ്പല്‍ കസ്റ്റഡിയിലെടുത്തത്. 78 ലക്ഷം രൂപയാണ് കമ്പനി കപ്പല്‍ ശാലയ്ക്ക് നല്‍കേണ്ടിയിരുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഫെബ്രുവരി രണ്ടാം തീയതിയാണ് മുംബൈ ആസ്ഥാനമായ കമ്പനിയുടെ കപ്പല്‍ ഹന്‍സ പ്രേം ഫോര്‍ട്ട്‌കൊച്ചി കോസ്റ്റല്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. 78 ലക്ഷം രൂപയാണ് കപ്പല്‍ ശാലയ്ക്ക് നല്‍കേണ്ടിയിരുന്ന തുക. എന്നാല്‍ പണം നല്‍കാതെ മുങ്ങിയെന്ന കൊളംബോ കപ്പല്‍ശാലയുടെ പരാതിയെത്തുടര്‍ന്ന് കേരള ഹൈക്കോടതി കപ്പല്‍ കസ്റ്റഡിയിലെടുക്കാന്‍ ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് കൊച്ചി തീരത്തേക്ക് വരുകയായിരുന്ന കപ്പല്‍ ഫോര്‍ട്ട്‌കൊച്ചി കോസ്റ്റല്‍ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കഴിഞ്ഞ ദിവസം കപ്പല്‍ ഉടമസ്ഥര്‍ കോടതിയില്‍ നിശ്ചിത തുക കെട്ടിവെച്ച സാഹചര്യത്തിലാണ് കപ്പല്‍ വിട്ടയക്കാന്‍ കോടതി ഉത്തരവുണ്ടായത് .

കഴിഞ്ഞ മേയിലാണ് അറ്റകുറ്റപ്പണി നടത്തിയ ശേഷം കപ്പല്‍ പണം നല്‍കാതെ മുങ്ങിയത്. മാരി ടൈം നിയമ പ്രകാരം കപ്പല്‍ ഒന്നാം പ്രതിയും കപ്പലിന്റെ ഉടമ രണ്ടാം പ്രതിയുമായിരുന്നു. 27 ഇന്ത്യന്‍ ജീവനക്കാരടങ്ങുന്ന കപ്പല്‍ ഇന്നലെയാണ് കസ്റ്റഡിയില്‍ നിന്ന് വിട്ടയച്ചത്.

 

 

English summary
HC orders release of oil vessel taken into custody
topbanner

More News from this section

Subscribe by Email