Tuesday November 19th, 2019 - 11:14:pm
topbanner

സംസ്ഥാനത്തെ 58 കായിക താരങ്ങള്‍ക്ക് കൂടി ജോലി ഉറപ്പാക്കി സര്‍ക്കാര്‍

Anusha unnikrishnan
സംസ്ഥാനത്തെ 58 കായിക താരങ്ങള്‍ക്ക് കൂടി ജോലി ഉറപ്പാക്കി സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ 58 കായിക താരങ്ങള്‍ക്ക് കൂടി ജോലിയില്‍ നിയമനം നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കേരള പൊലീസില്‍ ഹവില്‍ദാര്‍ തസ്തികയിലാണ് നിയമനം നല്‍കിയിരിക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അത്‌ലറ്റിക്‌സ്, വോളിബോള്‍, ബാസ്‌കറ്റ് ബോള്‍, നീന്തല്‍, ഫുട്‌ബോള്‍ എന്നീ ഇനങ്ങളിലാണ് കായിക താരങ്ങള്‍ക്ക് നിയമനം നല്‍കുന്നത്. 2017 ല്‍ 59 കായികതാരങ്ങളേയും 2018 ല്‍ മൂന്ന് പേരെയും ഇത്തരത്തില്‍ നിയമിച്ചിരുന്നു. ഇക്കൊല്ലം ഏഴു കായികതാരങ്ങള്‍ക്കും പൊലീസില്‍ നിയമനം നല്‍കിയിരുന്നു.

English summary
Government promises 58 sportsmen get job
topbanner

More News from this section

Subscribe by Email