Tuesday September 29th, 2020 - 7:46:pm

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് 63 കിലോഗ്രം സ്വർണവും സ്വര്‍ണ്ണപാത്രങ്ങളും നഷ്ടമായി

NewsDesk
പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് 63 കിലോഗ്രം സ്വർണവും സ്വര്‍ണ്ണപാത്രങ്ങളും നഷ്ടമായി

തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് 63 കിലോഗ്രം സ്വർണവും സ്വര്‍ണ്ണപാത്രങ്ങള്‍ നഷ്ടമായി. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ 186 കോടി രൂപയുടെ സ്വര്‍ണ്ണപാത്രങ്ങള്‍ നഷ്ടമായതായി പരാതി. പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ സാമ്പത്തിക തിരിമറികള്‍ നടക്കുന്നു എന്ന അമികസ്‌ക്യൂരി റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ക്ഷേത്രത്തിലെ സ്വത്ത് വിവരങ്ങളെക്കുറിച്ച് പൂര്‍ണ്ണ പഠനം നടത്താന്‍ ചുമതല ലഭിച്ച സി.എ.ജി വിനോദ് റായ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന കണ്ടെത്തലുകള്‍. ഉരുക്കാനും ശുദ്ധീകരിക്കാനും കൊണ്ടപോയതില്‍ 263 കിലോഗ്രം സ്വര്‍ണ്ണം നഷ്ടമായിട്ടുണ്ട്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

നിയമ വിരുദ്ധമായി 1990 മുതല്‍ 2002 വരെയുള്ള കാലയളവില്‍ ഏഴ് തവണയില്‍ കൂടുതല്‍ ബി-നിലവറ തുറന്നിട്ടുണ്ടെന്നും കണ്ടെത്തി. സ്വര്‍ണ്ണ പാത്രങ്ങള്‍ക്കെല്ലാം പണ്ട് മുതല്‍ നമ്പര്‍ രേഖപ്പെടുത്തിയിരുന്നു. സാധാരണ ഉത്സവങ്ങള്‍ക്ക് 1000 വരെയുള്ള പാത്രങ്ങളായിരുന്നു പുറത്തെടുത്തിരുന്നത്. പിന്നീട് പാത്രങ്ങള്‍ പരിശോധിച്ചപ്പോള്‍ 1988 നമ്പറുള്ളത് വരെ കണ്ടെത്തിയിരുന്നു. അതായത് നിലവറയില്‍ അത്രത്തോളം പാത്രങ്ങള്‍ ഉണ്ടാകേണ്ടതാണ്. ആഭരണത്തിനായ് 822 സ്വര്‍ണ്ണ ഉരുക്കിയിരുന്നു. ബാക്കി 1166 പാത്രങ്ങള്‍ ഉണ്ടാകേണ്ട സ്ഥാനത്ത് ഇപ്പോള്‍ ഉള്ളത് വെറും 397 പാത്രങ്ങള്‍ മാത്രമാണ്. ബാക്കി 776 കിലോ വരുന്ന സ്വര്‍ണ്ണ പാത്രങ്ങള്‍ നഷ്ടമായിട്ടുണ്ട്.

ഇവയുടെ മൂല്യം 186 കോടി രൂപയാണ് കണക്കാക്കുന്നത്. ഉരുക്കാനും ശുണ്ധീകരിക്കാനും പുറത്തേയ്ക്ക് കൊണ്ടു പോയ 887 കിലോ സ്വര്‍ണ്ണത്തില്‍ 624 കിലോ മാത്രമേ തിരിച്ചു കിട്ടിയിട്ടുള്ളു. 35 കിലോ വെള്ളി കട്ടിയും നഷ്ടമായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സാമ്പത്തിക വരവുകള്‍ ക്ഷേത്രത്തില്‍ കൃത്യമായ് രേഖപ്പെടുത്തുന്നില്ല. 2009 മുതല്‍ വഴിപാടായ് ലഭിച്ചിട്ടുള്ള 14 ലക്ഷം വില വരുന്ന സ്വര്‍ണ്ണത്തെക്കുറിച്ചുള്ള രേഖകളൊന്നുമില്ല. അന്വേഷണ സംഘവുമായ് ക്ഷേത്ര അധികൃതര്‍ സഹകരിച്ചില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.

കൊച്ചി പഴയ കൊച്ചിയല്ല:ലൈംഗികത തുളുമ്പുന്ന ബിക്കിനി ഷോ, ഇഷ്ടം പോലെ ലഹരി മരുന്ന്

ട്യൂമര്‍ ഓപ്പറേഷന്‍ വിജയകരം, ഞാന്‍ സുഖമായിരിക്കുന്നു: നടി ശരണ്യ

കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങള്‍ പകര്‍ത്തി വിറ്റ ഭാര്യയും ഭര്‍ത്താവും കൊച്ചിയില്‍ പിടിയില്‍

 

Read more topics: Padmanabhaswamy,temple, Kerala
English summary
Gold worth Rs 186 crore missing from Padmanabhaswamy temple in Kerala
topbanner

More News from this section

Subscribe by Email