Saturday January 23rd, 2021 - 6:31:am

'ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും': ഗ്രൂപ്പ് നിരോധിക്കില്ലെന്ന് ഫേസ്ബുക്ക്

fasila
'ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും': ഗ്രൂപ്പ് നിരോധിക്കില്ലെന്ന് ഫേസ്ബുക്ക്

തിരുവനന്തപുരം: 'ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും' (ജി.എന്‍.പി.സി) എന്ന ഫേസ്ബുക്ക് കൂട്ടായ്മയെ നിരോധിക്കാന്‍ സാധിക്കില്ലെന്ന നിലപാടുമായി ഫേസ്ബുക്ക്. ഒരു പരാതിയുടെ മാത്രം അടിസ്ഥാനത്തില്‍, 18 ലക്ഷത്തിലധികം അംഗങ്ങളുള്ള ഫേസ്ബുക്ക് ഗ്രൂപ്പിനെ നിരോധിക്കാന്‍ ക‍ഴിയില്ലെന്നാണ് ഫേസ്ബുക്ക് നിലപാട് എടുത്തത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

എന്നാല്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍, അന്വേഷണവും കേസുമായി മുന്നോട്ട് പോകുകയാണ് പൊലീസ്. ഗ്രൂപ്പിന്റെ പ്രധാന അഡ്മിനാണ് തിരുവനന്തപുരം നേമം സ്വദേശി അജിത്ത്കുമാർ. ഇയാള്‍ ഒളിവിലാണ്. ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയാലുടന്‍ ഇയാളെ അറസ്റ്റ് ചെയ്യാനൊരുങ്ങുകയാണ് പൊലീസ്.

Read more topics: facebook, malayalam, group, gnpc
English summary
GNPC group not banned Facebook
topbanner

More News from this section

Subscribe by Email