Sunday October 20th, 2019 - 6:24:am
topbanner

സഹപ്രവര്‍ത്തകന്‍ കൊലപ്പെടുത്തിയ സിവില്‍ പൊലീസ് ഓഫീസര്‍ സൗമ്യയ്ക്ക് നാടിന്റെ യാത്രാമൊഴി.

Raji Mejo
സഹപ്രവര്‍ത്തകന്‍ കൊലപ്പെടുത്തിയ സിവില്‍ പൊലീസ് ഓഫീസര്‍ സൗമ്യയ്ക്ക് നാടിന്റെ യാത്രാമൊഴി.

ആലപ്പുഴ :ആലപ്പുഴ വളളികുന്നത്ത് സഹപ്രവര്‍ത്തകന്‍ കൊലപ്പെടുത്തിയ സിവില്‍ പൊലീസ് ഓഫീസര്‍ സൗമ്യയ്ക്ക് നാടിന്റെ യാത്രാമൊഴി. ആലപ്പുഴ തെക്കേമുറിയിലെ വീട്ടുവളപ്പിലാണ് സൗമ്യയുടെ സംസ്‌കാരച്ചടങ്ങുകള്‍ നടന്നത്. സൗമ്യയെ കൊലപ്പെടുത്തുന്നതിനിടയില്‍ ഗുരുതരമായി പൊള്ളലേറ്റ് മരിച്ച അജാസിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം 2 മണിയോടെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

വള്ളികുന്നം പൊലീസ് സ്റ്റേഷനിലേയ്ക്ക് സൗമ്യയുടെ മൃതദേഹം രാവിലെ ഒമ്പത് മണിയോടെ എത്തിക്കുമ്പോള്‍ സഹപ്രവര്‍ത്തകരും നാട്ടുകാരുമായ നിരവധി ആളുകളാണ് അന്ത്യമോപചാരം അര്‍പ്പിക്കാന്‍ കാത്തു നിന്നത്. സഹപ്രവര്‍ത്തകരും സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളും സൗമ്യക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചു.

സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ അകമ്പടിയോടെ തെക്കേമുറിയിലെ വീട്ടിലേക്ക് വിലാപയാത്ര. ലിബിയയിലായിരുന്ന ഭര്‍ത്താവ് സജീവന്‍ നാട്ടിലെത്തുന്നത് പരിഗണിച്ചായിരുന്നു സംസ്‌ക്കാരം നീട്ടിവച്ചത്. വീട്ടിലെ ചടങ്ങുകള്‍ക്ക് ശേഷം പതിനൊന്നരയോടെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി. കഴിഞ്ഞ ശനിയാഴ്ച ഉച്ച തിരിഞ്ഞ് 3.30നായിരുന്നു നാടിന്റെ ഞെട്ടിച്ച കൊലപാതകം നടന്നത്. കൊലപാതകത്തിനിടയില്‍ ഗുരുതരമായി പൊള്ളലേറ്റ പ്രതി അജാസ് ബുധനാഴ്ച വണ്ടാനം മെഡിക്കല്‍ കോളജില്‍ വച്ച് മരിച്ചിരുന്നു.

 

 

Read more topics: Funeral Soumya murder
English summary
Civil police officer Soumya, who was killed by a colleague, left the country.
topbanner

More News from this section

Subscribe by Email