Friday April 3rd, 2020 - 4:09:pm
topbanner

മൂന്ന് വനപാലകരുടെ ദാരുണാന്ത്യം : ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡ് കമ്പനിയുടെ അനാസ്ഥയെന്ന് വനംവകുപ്പ്

princy
മൂന്ന് വനപാലകരുടെ ദാരുണാന്ത്യം  :  ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡ് കമ്പനിയുടെ അനാസ്ഥയെന്ന് വനംവകുപ്പ്

തൃശൂര്‍ : മൂന്നു വനംവകുപ്പ് ജീവനക്കാരുടെ ദാരുണാന്ത്യത്തിന് ഇടവരുത്തിയത് ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡ് കമ്പനിയുടെ അനാസ്ഥയാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍. അപകടം സംഭവിച്ച പ്രദേശത്തെ 420 ഹെക്ടറോളം വരുന്ന വനഭൂമി വര്‍ഷങ്ങളായി ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡ് കമ്പനിയുടെ കൈവശത്തിലാണ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

 thrissur fire

കടലാസ് നിര്‍മാണത്തിനായി അക്കേഷ്യ മരങ്ങള്‍ വച്ചുപിടിപ്പിക്കുന്നതിനാണ് കരാര്‍ അടിസ്ഥാനത്തില്‍ ഭൂമി വിട്ടുനല്‍കിയത്. നാലുവര്‍ഷം മുമ്പ് മരങ്ങള്‍ മുറിച്ചുമാറ്റിയ കമ്പനി പിന്നീട് പ്രദേശത്തേക്ക് തിരിഞ്ഞ് നോക്കിയിട്ടില്ല. ഇക്കാരണത്താല്‍ തന്നെ പ്രദേശത്ത് രണ്ടാളുയരത്തില്‍ പുല്ലും പാഴ് ചെടികളും വളര്‍ന്നു നിന്നതാണ് അപകടത്തിന്റെ വ്യാപ്തി കൂട്ടിയത്.

thrissur fire

എല്ലാ വേനലിലും കാട്ടുതീ തടയുന്നതിനായി വനംവകുപ്പ് അടിക്കാട് വെട്ടിത്തെളിയിച്ച് ഫയര്‍ ലൈന്‍ നിര്‍മിക്കാറുണ്ട്. എന്നാല്‍ വിട്ടുനല്‍കിയ ഭൂമിയില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത് കമ്പനി നേരിട്ടാണ്. ഇക്കാര്യം കാണിച്ച് കമ്പനിക്ക് രണ്ടുതവണ വനംവകുപ്പ് കത്തുനല്‍കിയെങ്കിലും ഇത് അവഗണിച്ചെന്നു പീച്ചി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എന്‍. രാജേഷ് പറഞ്ഞു. തീ പിടിത്തത്തില്‍ വനംവകുപ്പ് കേസെടുത്ത് അന്വേഷണം തുടങ്ങി. തീപിടിത്തം മനുഷ്യനിര്‍മിതമോ അശ്രദ്ധയോ ആകാമെന്നും അദ്ദേഹം പറഞ്ഞു.

 

English summary
Forest Department against Hindustan News Print Limited
topbanner

More News from this section

Subscribe by Email