Saturday September 19th, 2020 - 8:58:am

സ്വവര്‍ഗ വിവാഹം നിയമ വിധേയമാക്കണമെന്ന ആവശ്യവുമായി കേരളത്തിലെ ആദ്യ ഗേ ദമ്പതികള്‍ ഹൈക്കോടതിയിൽ

Anusha unni
സ്വവര്‍ഗ വിവാഹം നിയമ വിധേയമാക്കണമെന്ന ആവശ്യവുമായി കേരളത്തിലെ ആദ്യ ഗേ ദമ്പതികള്‍ ഹൈക്കോടതിയിൽ

കൊച്ചി : സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കണം എന്നാവശ്യപ്പെട്ട് കേരളത്തിലെ ആദ്യ ഗേ ദമ്ബതികളായ സോനുവും നികേഷും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. സ്‌പെഷ്യല്‍ മാരേജ് ആക്‌ട് 1954 നെതിരെയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇരുവരും സമര്‍പ്പിച്ച റിട്ട് ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ആര്‍ട്ടിക്കിള്‍ 14, 15(1), 19(1)a , 21 എന്നിവ ഉറപ്പു നല്‍കുന്ന തുല്യത, സ്വകാര്യത, ആവിഷ്കാര സ്വാതന്ത്ര്യം എന്നിവയെ ഹനിക്കുന്നതാണ് സ്വവര്‍ഗ വിവാഹത്തിന് നിയമ സാധുത നല്‍കാത്ത നടപടിയെന്ന് ഇരുവരും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.

2018 സെപ്റ്റംബര്‍ 6ന് സ്വവര്‍ഗരതി നിയമവിധേയമയെങ്കിലും സ്വവര്‍ഗ വിവാഹം ഇന്നും നിയമവിധേയമല്ല. മതപരമായി ഇത്തരത്തില്‍ വിവാഹിതരാകാന്‍ കഴിയില്ലെന്നതിനാലാണ് ഇരുവരും 2018 മെയ് മാസത്തിൽ സ്‌പെഷ്യല്‍ മാരേജ് ആക്‌ട് പ്രകാരം വിവാഹിതരാകുന്നത്.

Read more topics: kochi, high court, gay marriage
English summary
First gay couple in Kerala to file legal notice on gay marriage
topbanner

More News from this section

Subscribe by Email