Wednesday September 18th, 2019 - 5:42:pm
topbanner
Breaking News
jeevanam

എറണാകുളം ബ്രോഡ് വേ മാര്‍ക്കറ്റില്‍ വന്‍തീപിടുത്തം

JB
എറണാകുളം ബ്രോഡ് വേ മാര്‍ക്കറ്റില്‍ വന്‍തീപിടുത്തം

 കൊച്ചി: കൊച്ചി ബ്രോഡ്വേയിലെ മാര്‍ക്കറ്റില്‍ തീപിടുത്തം. ബ്രോഡ്വേയിലെ ഭദ്ര ടെക്‌സ്‌റ്റൈല്‍ ഷോപ്പിലാണ് തീപിടുത്തം ഉണ്ടായത്. രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഇതുവരെ നാല് കടകള്‍ പൂര്‍ണമായും കത്തിനശിച്ചു.

രാവിലെ പത്ത് മണിയോടെയാണ് വ്യാപാര സ്ഥാപനത്തില്‍ തീപടര്‍ന്നത്. സമീപത്തുള്ള വ്യാപാരസ്ഥാപനങ്ങളിലേറെയും ഹോള്‍സെയില്‍ വസ്ത്രശാലകളാണ്. അതിനാല്‍ അതീവ ജാഗ്രതയോടെയാണ് തീയണയ്ക്കാന്‍ ശ്രമം നടത്തുന്നത്. സമീപമുള്ള ആളുകളെ ഒഴിപ്പിക്കാനും തുടങ്ങി. പ്രദേശത്തുള്ളവരും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്. അതേസമയം ഇടുങ്ങിയ റോഡുകള്‍ ആയതിനാല്‍ ഫയര്‍ഫോഴ്‌സിന്റെ വലിയ യൂണിറ്റുകള്‍ക്ക് എത്താന്‍ പരിമിധിയുണ്ട്.

ഭദ്ര ടെക്‌സ്‌റ്റൈല്‍സ്, പപ്പു ആന്‍ഡ് സണ്‍സ്, കലൂര്‍ മെറ്റല്‍സ് എന്നീ തുണിക്കടകളാണ് കത്തി നശിച്ചത്. ഓട് മേഞ്ഞ കെട്ടിടങ്ങള്‍ ആയതിനാല്‍ തീ വേഗം പടരുകയാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
ഇതുവരെ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കൂടുതല്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ റിഫൈനറിയില്‍ നിന്ന് എത്തുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി. പ്രദേശത്ത് കറുത്ത പുക വ്യാപിച്ചിട്ടുണ്ട്.

 

Viral News

Read more topics: FIRE, IN ERNAKULAM BROADWAY,
English summary
FIRE IN ERNAKULAM BROADWAY
topbanner

More News from this section

Subscribe by Email