Sunday August 9th, 2020 - 8:47:pm

ഫാ.സേവ്യര്‍ തേലക്കാട്ടിനെ ആക്രമിച്ചത് മനഃപൂര്‍വ്വമല്ല;എല്ലാം വിധിയുടെ വിളയാട്ടമെന്ന് കപ്യാരുടെ മൊഴി  

rajani v
ഫാ.സേവ്യര്‍ തേലക്കാട്ടിനെ ആക്രമിച്ചത് മനഃപൂര്‍വ്വമല്ല;എല്ലാം വിധിയുടെ വിളയാട്ടമെന്ന് കപ്യാരുടെ മൊഴി   

കുരിശുമുടി പള്ളി റെക്ടര്‍ ഫാ. സേവ്യര്‍ തേലക്കാട്ടിനെ ആക്രമിച്ചത് മനഃപൂര്‍വ്വമല്ലെന്ന് പ്രതി കപ്യാര്‍ ജോണി. മലമുകളില്‍ നിന്നും അച്ചന്‍ വരുന്നത് കണ്ടു. തൊട്ടടുത്തായാപ്പോള്‍ ഒരു ചുവട് മാറി നിന്ന് മുട്ടുകുത്തി നിന്ന് മാപ്പപേക്ഷിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

എന്നാല്‍ പെരുന്നാള്‍ കഴിയട്ടെ എല്ലാം ചര്‍ച്ച ചെയ്യാം എന്നായിരുന്നു അച്ചന്റെ മറുപടി. ദേഷ്യം കാലില്‍ നിന്നും ഇരച്ചുകയറി നിയന്ത്രണം വിട്ട് എളിയില്‍ തിരുകിയ കത്തിയെടുത്തു കുത്തി. കൊല്ലണമെന്ന് ഉദ്ദേശിച്ചിരുന്നില്ലെന്നും എല്ലാം വിധിയുടെ വിളയാട്ടം ആയിരുന്നെന്നും ജോണി പോലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞു.

പുലര്‍ച്ചെ നടന്ന തെളിവെടുപ്പിനിടയിലാണ് ആക്രമണം നടത്തിയത് എങ്ങിനെയാണെന്നും അതിന് പ്രേരിപ്പിച്ച ഘടകങ്ങള്‍ എന്തായിരുന്നെന്നും ജോണി പോലീസിനോട് പറഞ്ഞത്. തുടക്കത്തില്‍ അച്ചനെ ആക്രമിക്കാനുള്ള ഉദ്ദേശത്തില്‍ അടുക്കളയില്‍ നിന്നും കത്തിയെടുത്തെങ്കിലും ഒന്നും വേണ്ടെന്നും എല്ലാം ശരിയാകുമെന്ന് പറഞ്ഞ് ഭാര്യപതിയെ സമാധാനിപ്പിച്ച് ആയുധം പിടിച്ചുവാങ്ങി. എന്നാല്‍ താഴ്വാരത്തെ പള്ളി സ്റ്റാളിനടുത്തു കൂടി കുരിശുമുടിയിലേക്ക് പോകുമ്‌ബോള്‍ സ്റ്റാളില്‍ നിന്നും ഒരു കത്തിയെടുത്ത് എളിയില്‍ തിരുകി.

അച്ചന്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതിരുന്നത് വല്ലാതെ വേദനിപ്പിച്ചു. ആദ്യം നേരില്‍ക്കണ്ട് മാപ്പു പറയാനായിരുന്നു തീരുമാനം. എന്നിട്ടും വഴങ്ങിയില്ലെങ്കില്‍ ആക്രമിക്കാനും. സംഭവദിവസം രാവിലെ നന്നായി മദ്യപിച്ചു. കഴുത്തിലുണ്ടായിരുന്ന സ്വര്‍ണ്ണമാലയും മൊബൈലും ഭാര്യയെ ഏല്‍പ്പിച്ചു.

കാക്കനാട് സബ് ജയലില്‍ റിമാന്റിലായിരുന്ന ജോണിയുമായി രാവിലെ ആറു മണിയോടെയാണ് പോലീസ് കുരിശുമുടിയില്‍ എത്തിയത്. തെളിവെടുപ്പിനോട് ജോണി പൂര്‍ണ്ണമായും സഹകരിച്ചു. കത്തിയെടുത്ത സ്റ്റാളും ആക്രമണത്തിന് ശേഷം ഒളിവില്‍ കഴിഞ്ഞ കാടുമെല്ലാം ജോണി പോലീസിന് കാട്ടിക്കെടുത്തു.

English summary
FATHER MURDER CASE KAPYAR STATEMENT
topbanner

More News from this section

Subscribe by Email