മലപ്പുറം:തൃശ്ശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്രയെ ഫേസ്ബുക്കിലൂടെ അപമാനിച്ച സംഭവത്തില്‍ മുപ്പത്തിമൂന്നുകാരൻ അറസ്റ്റിൽ. മലപ്പുറം വഴിക്കടവ് കവളപൊയ്ക സ്വദേശി അജി തോമാസി (33)നെയാണ് ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
ഫേസ്ബുക്കിലൂടെ യതീഷ് ചന്ദ്രയ്ക്കെതിരെ അപമാനകാരമായ പരാമര്‍ശങ്ങള്‍ നടത്തിയ ഇയാള്‍ കമ്മീഷണര്‍ക്കെതിരെ അസഭ്യവര്‍ഷവും നടത്തിയെന്നാണ് ഈസ്റ്റ് പൊലീസ് വ്യക്തമാക്കുന്നത്.
നിലവില്‍ ശബരിമല ഡ്യൂട്ടിയുടെ ഭാഗമായി നിലയ്ക്കലിന്റെ സുരക്ഷാ ചുമതല വഹിച്ചു വരുന്ന യതീഷ് ചന്ദ്ര ഇന്ന് ഡ്യൂട്ടി അവസാനിപ്പിച്ച് മടങ്ങും. ഇതോടെ പൊലീസിന്റെ ആദ്യസംഘം സേവനം പൂർത്തിയാക്കി ഇറങ്ങും. പുതിയ സംഘം വെള്ളിയാഴ്ച ചുമതലയേൽക്കും.