Tuesday October 27th, 2020 - 5:42:am

പതിനൊന്നുകാരിയെ അമ്മ കഴുത്തിൽ തോർത്ത് മുറുക്കി കൊലപ്പെടുത്തി ; സംഭവം കോട്ടയത്ത്

Anusha unnikrishnan
പതിനൊന്നുകാരിയെ അമ്മ കഴുത്തിൽ തോർത്ത് മുറുക്കി കൊലപ്പെടുത്തി ; സംഭവം കോട്ടയത്ത്

കോട്ടയം: കോട്ടയത്ത് ആറാം ക്ലാസ് വിദ്യാർത്ഥിയായ മകളെ അമ്മ കഴുത്തില്‍ തോര്‍ത്ത് മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. കോട്ടയം രാമപുരം ളാലം നെപ്പിച്ചുഴ കാനത്തില്‍ വീട്ടില്‍ എം.ജി കൊച്ചുരാമന്റെ മകള്‍ സൂര്യ രാമന്‍ (11) ആണ് കൊല്ലപ്പെട്ടത്. അമ്മ സാലി (43) യെ പൊലീസ് കസ്റ്റഡിയിലെടുത്തു. സാലിയ്ക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്നാണ് പൊലീസ് നല്‍കുന്ന പ്രാഥമിക വിവരം. 

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മൂന്ന് വര്‍ഷത്തിലേറെയായി ഇവര്‍ ഉഴവൂരില്‍ വാടകയ്ക്ക് താമസിക്കുകയാണ്. ഇന്ന് രാവിലെ സ്‌കൂളില്‍ പോകാനിറങ്ങിയപ്പോള്‍ സൂര്യയെയും, സഹോദരന്‍ സ്വരൂപിനെയും പോകണ്ടെന്ന് പറഞ്ഞ് സാലി വിലക്കിയിരുന്നു. ഈ വിലക്ക് വകവയ്ക്കാതെ സ്വരൂപ് സ്‌കൂളില്‍ പോയി. സൂര്യ അമ്മയ്‌ക്കൊപ്പം നിന്നു. വൈകിട്ട് നാലരയോടെ വീട്ടില്‍ തിരികെ എത്തിയപ്പോള്‍ സ്വരൂപിനെ വീടിനകത്ത് കയറാന്‍ സാലി സമ്മതിച്ചില്ല. കാരണം ചോദിച്ച മകനെ ഇവര്‍ അടിക്കുകയും, വഴക്ക് പറയുകയും ചെയ്തു. ഇതോടെ ബലം പ്രയോഗിച്ച് വീടിനുള്ളിലേയ്ക്കു കയറിയപ്പോഴാണ് സഹോദരി മരിച്ചു കിടക്കുന്നത് കണ്ടത്.

തുടര്‍ന്ന് സ്വരൂപ് അയല്‍വാസികളെ വിളിച്ച് വിവരം പറഞ്ഞു. അയല്‍വാസികള്‍ സ്ഥലത്തെത്തുകയും പൊലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. സ്ഥലത്ത് എത്തിയ പൊലീസ് സാലിയെ കസ്റ്റഡിയില്‍ എടുത്തു. തുടര്‍ന്ന് കുട്ടിയുടെ മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം
മൃതദേഹം വ്യാഴാഴ്ച ബന്ധുക്കള്‍ക്കു വിട്ടു നല്‍കും.

 

Read more topics: murder, kottayam
English summary
Eleven year old girl killed by mother
topbanner

More News from this section

Subscribe by Email